0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ആഹാ...നല്ല ബെസ്റ്റ് കണി . ലാലേട്ടൻ പറഞ്ഞ പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ . ആ പനങ്കുല പോലുള്ള മുടി മാത്രം കെട്ടിവെച്ചിട്ടില്ല..അത് വിടർത്തിയിട്ടു യക്ഷിയെ പോലെ ആണെന്ന് മാത്രം !

"ആഹാ..ഒന്നര കൊല്ലം മുൻപോട്ടു പോയ പോലെ ..ഗുഡ് മോർണിംഗ് മഞ്ജു മിസ് " അവളുടെ ആ ടീച്ചറുടെ ഗെറ്റപ്പ് കണ്ടു ഞാൻ പുഞ്ചിരിയോടെ പറഞ്ഞു കൈനീട്ടി .

"മോർണിംഗ് മോർണിംഗ്..." എന്റെ കൈപിടിച്ച് കുലുങ്ങുകി അവളും ചിരിച്ചു , പിന്നെ കൈപിൻവലിച്ചു സാരി ഒക്കെ നേരെയാക്കി ഇട്ടു കണ്ണാടിക്കു മുൻപിലേക്ക് നീങ്ങി നിന്ന് മുടി ചീകിയൊതുക്കി .

"നീ പഠിപ്പിക്കാൻ തന്നല്ലേ പോവുന്നെ മഞ്ജുസെ..പിന്നെ എന്തിനാ ഇത്രേം ഒരുങ്ങികെട്ടുന്നേ" ഞാൻ മുണ്ടൊന്നു മുറുക്കി ഉടുത്തു ബെഡിൽ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു.

"ഓഹോ ഇപ്പൊ അങ്ങനെ ആയോ ..പണ്ട് കുറെ നോക്കി വെള്ളം ഇറക്കിയതല്ലേ " മഞ്ജു ചിരിച്ചുകൊണ്ട് മുടി കൈകൊണ്ട് ചികഞ്ഞുകൊണ്ട് ചീകി ..ഒരുവശം തലചെരിച്ചു നിന്ന് എന്നെ നോക്കിയാണ് നിൽപ്പ് ..

"ആഹ്...എന്നുവെച്ചു എന്റെ പെണ്ണിനെ ബാക്കിയുള്ളവന്മാര് നോക്കിയാ എനിക്ക് ദേഷ്യം വരില്ലേ.." ഞാൻ ചിരിയോടെ പറഞ്ഞു ബെഡിന്റെ ഓരത്തേക്കായി നീങ്ങി ഇരുന്നു .

"ഓ...പിന്നെ നിന്നെക്കാൾ തലതെറിച്ചവന്മാരൊന്നും ഇപ്പൊ അവിടെ ഇല്ല .." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു മുടി മെടഞ്ഞിട്ടു , ക്ലിപ്പിട്ടു നിർത്തി എന്നെ നോക്കി .

"ഹൌ ഈസ് ഇറ്റ് " മഞ്ജുസ് എന്നെ നോക്കി രണ്ടു മൂന്നു പോസ് ഇട്ടു .

"ആഹ് ..ഓക്കേ " ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി പറഞ്ഞു

💬 Comments

View all comments