0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 832

മുൻപിൽ വന്നു നിന്നു . ഞാൻ കാൻഡി ക്രഷ് കളിച്ചിരിക്കുന്നത് എന്തോ അവൾക്കു കാണുന്നതേ ദേഷ്യമാണ് .

"വാടാ പോകാം" അവൾപയ്യെ പറഞ്ഞു .

"ആഹ്..ഇതൊന്നു തീരട്ടെ " ഞാൻ കിട്ടിയ ഗ്യാപ്പിൽ കളിയിൽ മുഴുകികൊണ്ട് പറഞ്ഞു .

"എന്ന അവിടെ ഇരുന്നോ..ഞാൻ ഒറ്റക്ക് പൊക്കോളാം " മഞ്ജു കലിപ്പ് ഇട്ടു ടി.വി സ്റ്റാൻഡിനു മുകളിൽ നിന്നും ചാവിയും എടുത്തു കലിതുള്ളി .

"അമ്മാ ഞാൻ പോവാ ട്ടോ " മഞ്ജുസ് അമ്മായിയമ്മയെ ബോധിപ്പിക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു, അതിനുള്ള മറുപടിയും അമ്മയുടെ പക്കൽ നിന്നു അടുക്കള ഭാഗത്തു നിന്നും വന്നു .

"ആഹ് ശരി മോളെ.."

അതിനു ശേഷം ടീച്ചർ എന്നെ നോക്കി . ഞാൻ മനസില്ല മനസോടെ എഴുനേറ്റു അവൾക്കു നേരെ കൈനീട്ടി.

"മ്മ്...താ " ഞാൻ സ്വല്പം വൈറ്റ് ഇട്ടു നിന്നു ചാവിക്കായി കൈനീട്ടി .

"തരുന്നില്ല ..നീ ഇവിടെ കളിച്ചോണ്ടിരുന്നോ ..തെണ്ടി .." മഞ്ജു ദേഷ്യപ്പെട്ടു ഉമ്മറത്തേക്ക് നടക്കാനൊരുങ്ങിയതും ഞാനവളുടെ കൈക്കു കയറി പിടിച്ചു .

"പോവല്ലേ മഞ്ജുസെ .." ഞാൻ പയ്യെ പറഞ്ഞു അവളെ പിടിച്ചു നിർത്തി .

അവൾ എന്നെ സ്വല്പം നീരസത്തോടെ നോക്കി . ആ പിണക്കം മാറ്റാൻ എന്നോണം ഞാനവളെ ഉന്തിത്തള്ളി അഞ്ജുവിന്റെ റൂമിനകത്തേക്ക് നീക്കി ..

"ഏയ് ഡാ..നീ എന്താ കാണിക്കുന്നേ " മഞ്ജുസ് അമ്പരപ്പോടെ എന്നെ നോക്കി വാ പൊളിച്ചു..

"ഒന്നുമില്ല..ഒരുമ്മ തന്നെ " ഞാനാ അവളെ ചുംബിക്കുന്ന പോലെ ഭാവിച്ചു കൊണ്ട് പറഞ്ഞു മഞ്ജുസിനെ ചുമരിലേക്ക് ചാരിനിർത്തി .

"അയ്യടാ..എന്റെ ലിപ്സ്റ്റിക് പോകും..ഇപ്പൊ ഇട്ടുവന്നെ ഉള്ളു " അവൾ പറ്റില്ലെന്ന ഭാവത്തിൽ പറഞ്ഞു .

"ആഹാ ...അതുകൊള്ളാം" ഞാൻ അവളുടെ മറുപടി കേട്ട് അന്തം വിട്ടു നിന്നു .

"നീ മാറെടാ..നമുക്ക് പോണ്ടേ ' അവൾ ചിണുങ്ങി കൊണ്ട് എന്നെ നോക്കി .

"ആഹ് പോകാം.." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ ചുംബിച്ചു..കവിളിലും നെറ്റിയിലും കണ്ണിലുമൊക്കെ ഞാൻ പയ്യെ ചുംബനങ്ങൾ നൽകി എന്റെ അന്നദാതാവിനെ ഒന്ന് പ്രീതിപ്പെടുത്തി .

"മ്മ്...സ്സ്..."

💬 Comments

View all comments