0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

വേഗം വാ കവി ..നേരം വൈകും .." അവൾ ഇടം കയ്യിലെ വാച്ചിൽ നോക്കി തിരക്കുകൂട്ടികൊണ്ട് പറഞ്ഞു .

"എട്ടര അല്ലെ ആയുള്ളൂ " ഞാൻ ഹാളിലെ ക്ളോക്കിലേക്ക് നോക്കികൊണ്ട് പറഞ്ഞു .

അമ്മ ഞങ്ങളുടെ സംസാരം കേട്ട് പയ്യെ ചിരിക്കുന്നുണ്ട്. ഞാനതു നോക്കികൊണ്ട് തന്നെ കസേരയിൽ ചെന്നിരുന്നു . അപ്പോഴേക്കും അമ്മയും മഞ്ജുസും ഭക്ഷണം പാത്രങ്ങളിലേക്കായി വിളമ്പി തുടങ്ങി . ഇഡ്ഡലിയും സാമ്പാറും ചട്ണിയും ആണ് പ്രാതലിനു ഒരുക്കിയിട്ടുള്ളത് .

"മതി മതി.." മഞ്ജുസ് എന്റെ പ്ളേറ്റിലേക്ക് ആവശ്യത്തിൽ കൂടുതൽ എടുത്തിടുന്നത് കണ്ടു ഞാൻ ഞെട്ടിക്കൊണ്ട് അവളുടെ കൈക്കു കയറിപ്പിടിച്ചു .

"ഓ പിന്നെ അതങ്ങു കഴിക്കേടാ..ആകെക്കൂടി അഞ്ചാറെണ്ണം അല്ലെ ഉള്ളു " അടുത്തിരുന്ന അമ്മച്ചി ഞാൻ അവളുടെ കൈക്കു കയറിപിടിച്ചതുകൊണ്ടു ചിരിയോടെ പറഞ്ഞു .

"എന്ന ഇങ്ങള് കഴിച്ചോ..എനിക്ക് നാലെണ്ണം മതി.." ഞാൻ അമ്മയോടായി ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈവിട്ടു . പിന്നെ എക്സ്ട്രാ വന്ന രണ്ടെണ്ണം എടുത്തു അവളുടെ പ്ളേറ്റിലേക്ക് തന്നെ ഇട്ടുകൊടുത്തു .

"ടീച്ചറു കഴിക്കു..പിള്ളേരോട് വെച്ചുകെട്ടാൻ ഉള്ളതല്ലേ ...നല്ല എനർജി കിട്ടട്ടെ " ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ഇഡ്ഡലി അവളുടെ പ്ളേറ്റിലേക്കിട്ടു .അതിഷ്ടമാകാത്ത പോലെ അവളെന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .

"ഡാ ഡാ നീ എന്തിനാ അതിനെ കളിയാക്കുന്നെ " എന്റെ സംസാരം ഇഷ്ടപെടാഞ്ഞ അമ്മ മഞ്ജുസിനു സപ്പോർട്ടുമായി എത്തി .അവളൊന്നും മിണ്ടാതെ അപ്പോഴേക്കും കറിയൊക്കെ ഒഴിച്ച് കഴിപ്പ് തുടങ്ങി .

"കളിയാക്കിയതൊന്നും അല്ല..അമ്മക്ക് അറിയാഞ്ഞിട്ട..ഇവള് നല്ല തീറ്റയാ " ഞാൻ അവളെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

💬 Comments

View all comments