0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ഞാൻ സ്വല്പം ഉറക്കെ ചോദിച്ചതും മറുവശത്തു റിപ്ലൈ ഇല്ല..ഞാനും ഹേമാന്റിയും മഞ്ജുസും ചിരിച്ചോണ്ട് നിൽക്കെ അവൾ കലിതുള്ളി ഉമ്മറത്തേക്ക് വന്നു . ഒരു ഇളംനീല ചുരിദാർ ആണ് വേഷം . ഷാൾ ഇടാതെയാണ് വന്നേക്കുന്നത് . ഞങ്ങളൊക്കെ പിന്നെ അറിയുന്നവരായതുകൊണ്ട് മടിക്കേണ്ട കാര്യമില്ലല്ലോ! വലതു കയ്യിൽ ഒരു ചീപ്പും ഉണ്ട്..തലമുടി ചീകിക്കൊണ്ടിരിക്കെ ആണ് ഉമ്മറത്തേക്കുള്ള വരവെന്ന് ഞാൻ ഊഹിച്ചു.

"ഡാ ചെക്കാ..കൂടുതൽ ഡയലോഗ് വേണ്ട ട്ടോ ...നിങ്ങള് എന്ത് നോക്കി നിൽക്കുവാ അമ്മതള്ളെ പോയി ചോറ്റുംപാത്രം റെഡി ആക്ക്"

ആദ്യം എന്നോട് ചാടി കടിച്ചും രണ്ടാമത് ഹേമന്റിയോടായും പറഞ്ഞു അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു .പഴയ കാമുകന്റെ കാര്യം പറഞ്ഞാൽ അവൾക്കു ഇപ്പോഴും പൊള്ളും ! ലവൻ തേച്ചിട്ട് പോയതിൽ പിന്നെ കല്യാണം വേണ്ടെന്നു പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുകയാണ് .

"ഒന്ന് മിണ്ടാണ്ടിരിക്കെടി ..വീട്ടില് ആരേലും കേറിവരുമ്പോഴാണോ നിന്റെ ഈ നാറിയ സ്വഭാവം " ഹേമാന്റി മായേച്ചിയുടെ പെരുമാറ്റം ഇഷ്ട്പെടാത്ത പോലെ ശകാരിച്ചുകൊണ്ട് പറഞ്ഞു .

"ഓ പിന്നെ. ഒന്ന് പോ അമ്മാ ..ഇവൻ അല്ലെങ്കി ആദ്യായിട്ടാണല്ലോ ഇവിടെ വരുന്നേ ..ഈ തെണ്ടി എപ്പോ വന്നാലും എനിക്കൊരു ചീത്ത ഉറപ്പാ .." മായേച്ചി തലയിൽ കൈവെച്ചു കൊണ്ട് മഞ്ജുസിനെ നോക്കി .

ഞങ്ങളുടെ സംസാരം കേട്ട് മഞ്ജുവിന് ചിരി വരുന്നുണ്ട് .

"നീ അതിന്റെ കേടൊക്കെ കോളേജിൽ വെച്ച് തീർത്തിട്ടില്ലേ ..പിന്നെന്താ ..ഹേമാന്റി ഇവളെ നമുക്ക് എളുപ്പം കെട്ടിച്ചു വിടണം ..ഇവൾക്കിപ്പോ എന്നോടൊക്കെ അസൂയ ആണ് " ഞാൻ ഒന്നുമറിയാത്ത ഭാവം നടിച്ചു പറഞ്ഞു അവളെ നോക്കി

💬 Comments

View all comments