Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു . സമയം പാതിരാ ആകാറായിട്ടും റൂമിൽ ശ്യാമും ഒപ്പമുള്ള രണ്ടെണ്ണവും മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിപ്പാണ് . അതുകൊണ്ട് ഞാൻ പതിയെ പുറത്തേക്കിറങ്ങി .
അവന്മാരോട് ഞാൻ പുറത്തൊക്കെ ഒന്ന് കറങ്ങി , പിന്നെ വന്നു കിടന്നോളാമെന്നു പറഞ്ഞു . വാതിൽ കുറ്റി ഇടേണ്ട എന്നും പറഞ്ഞു പിന്നെ പതിയെ പുറത്തിറങ്ങി . കോറിഡോറിൽ ഒരു മൂലക്കായി ചെന്ന് നിന്ന് ഞാൻ പതിയെ മഞ്ജുസിനെ ഫോണിൽ വിളിച്ചു നോക്കി .
അവൾ എന്റെ വിളി പ്രതീക്ഷിച്ചെന്ന പോലെ പെട്ടെന്ന് തന്നെ എടുത്തു. ഇത്തവണയും പൈപ്പിന്റെ ശബ്ദം ഉണ്ട്. കള്ളി ബാത്‌റൂമിൽ തന്നെ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു .
"എന്താ ഉറങ്ങീലെ ?"
മഞ്ജു പതിയെ തിരക്കി..
"ഉറക്കം വരണില്ല..മഞ്ജുസിനെ കാണാൻ തോന്നാ"
ഞാൻ ചിരിയോടെ തട്ടിവിട്ടു.
"അയ്യടാ...സുഖിപ്പിക്കല്ലേ മോനെ "
അവൾ എന്നെ കളിയാക്കി .
"കാര്യം ആടോ ടീച്ചറെ ..വേണെങ്കി മതി..."
ഞാൻ ഗൗരവത്തിൽ പറഞ്ഞു ..
"ഓ..ആയിക്കോട്ടെ..."
അവൾ ചിരിച്ചു .
"മായേച്ചി ഉറങ്ങിയോ ?'
ഞാൻ സംശയത്തോടെ ചോദിച്ചു .
"മ്മ്..ഉറങ്ങി..എന്നാലും ഞാൻ ഒരു സ്ഫേറ്റിക്കു വേണ്ടി ബാത്‌റൂമിൽ കയറി "
മഞ്ജു ചിരിയോടെ പറഞ്ഞു .
"മ്മ്...ഞാൻ കോറിഡോറിൽ ഉണ്ട് ..ഒന്ന് പുറത്തിറങ്ങോ .."
ഞാൻ പതിയെ ചോതിച്ചു .
"പോടാ..അതൊന്നും വേണ്ട.ആരേലും കണ്ടാ.."
അവൾ പേടിയോടെപറഞ്ഞു .
"ഇല്ലെന്നേ...മഞ്ജുസ് എന്ന തൊട്ടു മോളിലെ ഫ്ലോറിലേക്ക് വാ ..ഞാൻ അവിടത്തെ കോണിപ്പടിയിൽ വൈറ്റ് ചെയ്യാം.."
ഞാൻ അവളുടെ മനസു മാറ്റാൻ വേണ്ടി പറഞ്ഞു .
"അത് വേണോ....എനിക്കെന്തോ പേടി ആവണൂ"
മഞ്ജു ഒന്ന് ദീർഘ ശ്വാസമെടുത്തു പറഞ്ഞു .
"ഹാ..ജസ്റ്റ് ഒന്ന് വാ..ഒരഞ്ചു മിനുട്ട്..നമുക്കെന്തെലും സംസാരിച്ചിട്ട് പോവാം..എല്ലാരും നല്ല ഉറക്കം ആണ് "
ഞാൻ അവളെ പിരികയറ്റി..
"മ്മ്...ഞാൻ നോക്കട്ടെ...ഉറപ്പൊന്നുമില്ല.."
മഞ്ജു അവസാനം ഗതികെട്ട് പറഞ്ഞു .
ഞാൻ മൂളി. അവൾ നോക്കാമെന്നു പറഞ്ഞെങ്കി ഉറപ്പായും വരുമെന്നെനിക്കുറപ്പാണ് . ഞാൻ അവളെ പ്രതീക്ഷിച്ചു കൊണ്ട് മുകളിലേക്ക് കയറുന്ന സ്റ്റെയര്കേസിന്റെ പടികളിൽ ഒന്നിൽ ഇരുന്നു ,ഒരു കറുത്ത ടി-ഷർട്ടും ബർമുഡയും
💬 Comments
View all comments