Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
തിരശീല വീണു . കോളേജ് ദിനങ്ങൾ അവസാനിച്ചു . അവസാന അധ്യയന ദിനം സൊ കാൾഡ് "സെൻറ് ഓഫ് " ഡേ ആയിരുന്നു . എല്ലാവര്ക്കും നല്ല വിഷമം ഉണ്ടായിരുന്നു . മൂന്നു വർഷത്തോളം ഒരേ ക്‌ളാസിൽ ഒരേ മനസോടെ , കളിച്ചും ചിരിച്ചും വഴക്കിട്ടുമൊക്കെ നടന്നവർ , വീട്ടിലുള്ളതിനേക്കാൾ സമയം ഒരു മുറിക്കുള്ളിൽ ചിലവഴിച്ചവർ ...
അതൊക്കെ ആലോചിക്കുമ്പോൾ വിഷമം തന്നെയാണ് ..പക്ഷെ എല്ലാം പതിയെ മറക്കും . അതാണല്ലോ മനുഷ്യൻ . ജീവിതത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പല ഫ്രെണ്ട്ഷിപ്പും പിന്നെ ഓര്മകളാകും . വല്ലപ്പോഴുമുള്ള ഫോൺ വിളികൾ , മെസ്സേജുകൾ അതാണ് ഇപ്പോൾ സൗഹൃദം !
എല്ലാവരും ആ ദിവസം ഒത്തുകൂടി . ടീച്ചേഴ്സിനും പിള്ളേർക്കുമൊക്കെ ഫുഡ് അറേഞ്ച് ചെയ്തിട്ടുണ്ട്. ചെറിയ കലാപരിപാടികളും വിടവാങ്ങൽ പ്രസംഗവുമായി രണ്ടു വാക്കുകൾ എല്ലാവരും പറയും...അതോടെ ശുഭം !
സത്യത്തിൽ കോളേജിൽ നിന്നും പിൻവലിയുന്നതിൽ ഏറ്റവും വിഷമിച്ചിരുന്നവർ ഞാനും മഞ്ജുസും തന്നെയാകും . എല്ലാരും അവസാന ദിവസം ആഘോഷമാക്കുന്ന തിരക്കിൽ ആയിരുന്നെങ്കിലും ഞാൻ ഏറെ അസ്വസ്ഥൻ ആയിരുന്നു .
ലൈബ്രറി ഹാൾ തുറന്നിട്ടിട്ടുണ്ട് . സ്റ്റോറിനുള്ളിൽ നിന്ന് ചെയറും സ്പീക്കറുമൊക്കെ എടുക്കേണ്ടതുണ്ട് . ഞാൻ അതിനകത്തേക്ക് കയറി . അത് കണ്ടെന്നോണം മഞ്ജുസും പുറകെ കൂടി . ആരും ഞങ്ങളെ അങ്ങനെ ശ്രദ്ധിക്കുന്നൊന്നുമില്ല . ഇനി ശ്രദ്ധിച്ചാൽ തന്നെ കുഴപ്പമില്ല..ലാസ്‌റ് ഡേ ആണല്ലോ !
ഞാനും അവളും അവസാനമായി ഞങ്ങളുടെ സ്ഥിരം കോണറിലേക്ക് നീങ്ങി . ഒരു ഇളം പച്ച ചുരിദാറും വെള്ള പാന്റും ആയിരുന്നു മഞ്ജുസിന്റെ വേഷം . വെറുത്ത ഷോൾ മാറിലൂടെ ഇട്ടിട്ടുണ്ട് .
ഞാൻ ഒന്നും മിണ്ടാതെ മഞ്ജുസിനെ ആദ്യമായി കെട്ടിപ്പിടിച്ച , ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ട മൂലയ്ക്ക് ചെന്ന് നിന്നു.
"എന്ത് പറ്റിയെടാ ?"
ഞാൻ ഒന്നും മിണ്ടാതെ ആലോചിച്ചു നിൽക്കുന്നത് കണ്ട മഞ്ജു ചിരിയോടെ തിരക്കി .
"ഒന്നുല്ല..ഒരു വിഷമം പോലെ..ഇനി ഇവിടെ വെച്ച് ..നമ്മള് കാണില്ലല്ലോ " ഞാൻ മഞ്ജുസിനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു .
"മ്മ്.."
മഞ്ജുസ് പതിയെ
💬 Comments
View all comments