Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
കുറച്ചു കൂടുതൽ ഒട്ടിപ്പോയതിന്റെ ക്ഷീണം ആണ് ഉടക്കിനു കാരണം !
കോളേജ് തുറക്കുന്നതിന്റെ തലേ ദിവസം മഞ്ജുവിന്റെ അച്ഛനെ കാണാൻ പോണമെന്നു അവളെന്നോട് പറഞ്ഞപ്പോൾ ഞാൻ മാക്സിമം ഒഴിഞ്ഞു മാറാൻ നോക്കിയതാണ് ..എന്നെ കൊന്നില്ലെന്നേ ഉള്ളു ! എനിക്ക് എന്തോ അങ്ങേരെ പോയി കാണാൻ ഒരു നാണക്കേടും ജാള്യതയുമൊക്കെ ആയിരുന്നു. എന്തൊക്കെ ആയാലും നേരെ ചൊവേ ഉള്ള ഒരു ബന്ധം അല്ലല്ലോ മിസ്സും സ്റുഡന്റും തമ്മിലുള്ളത് . പിന്നെ ഞാനത്ര പ്രായമുള്ള ആളുമായിരുന്നില്ല .
എന്തായാലും കാലത്തു ഞാൻ മഞ്ജുവിന്റെ വീട്ടിൽ എത്താം എന്നൊക്കെ ഒരുവിധം സമ്മതിച്ചു . അതോടെ അവളും ഹാപ്പി ആയി..വീട്ടിൽ എന്നെയും കാത്തിരിക്കും കൃത്യം പത്തുമണി ആകുമ്പോ എത്തിക്കോണം ഇല്ലെങ്കിൽ ഇനി മിണ്ടില്ല എന്നൊക്കെ കൊച്ചു കുട്ടികളെ പോലെ തട്ടിവിടുകയും ചെയ്തു ഞാനത്ര കാര്യമാക്കിയില്ലെങ്കിലും എത്താമെന്ന് സമ്മതിച്ചു .
പക്ഷെ ഒരബദ്ധം പറ്റി. ആ ദിവസം ഒന്നാമത് എണീക്കാൻ തന്നെ സ്വല്പം വൈകി. തലേന്ന് വീടിനടുത്തു ഒരു കല്യാണം ഒകെ ഉണ്ടായിരുന്നു. അതിന്റെ ഹാങ്ങ് ഓവറിൽ എണീക്കാൻ തന്നെ സ്വല്പം വൈകി .
കുളിയും കലാപരിപാടികളും തീർത്തു മടിച്ചു മടിച്ചു പോകാമെന്നു വെച്ചുകൊണ്ട് ഇറങ്ങുമ്പോൾ ആണ് ശ്യാമിന്റെ വരവ് !
അവനു അത്യാവശ്യം ആയി ഒരാളെ കാണാൻ പോണം ..അതിനു കൂടെ ഞാനും ചെല്ലണമെന്ന് . ഞാൻ പറ്റില്ലെന്നൊക്കെ പറഞ്ഞെങ്കിലും അവൻ വിട്ടില്ല..
ആ നേരത്തു തന്നെ എന്നെ വീണ്ടും ഓര്മപെടുത്താനായി മഞ്ജുസ് ഫോണിൽ വിളിച്ചു. ഞാൻ ശ്യാമിനോട് ഒന്നും രണ്ടും പറഞ്ഞു നിൽക്കെ ആയിരുന്നു അവളുടെ വിളി..ഞാൻ ശ്യാമിനെ നോക്കികൊണ്ട് പാന്റിന്റെ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു..
"ആഹ്..പറ .."
ഞാൻ ശ്യാമിനെ മുൻപിൽ വെച്ചായതുകൊണ്ട് മഞ്ജുസ് എന്നൊന്നും വിളിക്കാൻ നിന്നില്ല..ഏറെ കാര്യത്തിലേക്ക് കടന്നു..അവൻ എന്റെ പരുങ്ങല് കണ്ടിട്ട് സംശയത്തോടെ നോക്കി..
"നീ വരുവല്ലോ അല്ലെ..ഞാൻ ഇവിടെ ഒരുങ്ങിക്കെട്ടി ഇരിക്കാൻ തുടങ്ങീട്ട് കുറച്ചായി..."
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
"ഹാഹ്..വരാം..അച്ഛനാണ് സത്യം...."
ഞാൻ പതിയെ തട്ടിവിട്ടു..
"മ്മ്.."
അവൾ ഒന്നമർത്തി മൂളികൊണ്ട് ഫോൺ വെച്ചു. ഞാൻ ഫോൺ പോക്കെറ്റിലെക്കിട്ടു ശ്യാമിനെ നോക്കി.
"ആരാടാ ?"
💬 Comments
View all comments