0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2006

ഇരിക്കവേ മഞ്ജു സ്‌കൂട്ടറിൽ കോളേജിലേക്കെത്തി . ഒരു ഗ്രെ കളറിൽ ചുവന്ന പൂക്കൾ ഉള്ള കൈമുട്ടോളം സ്ലീവ് ഉള്ള ചുരിദാറും ചുവന്ന പാന്റും ആണ് വേഷം. ഷാൾ പുറകിൽ കെട്ടിയിട്ടുകൊണ്ടാണ് വണ്ടി ഓടിക്കുന്നത്. തലയിൽ ഹെൽമെറ്റും ഉണ്ട് !

അവൾ ഞങ്ങളിരിക്കുന്ന പാർക്കിങ് സൈഡിലോട്ടു സ്‌കൂട്ടർ ഓടിച്ചു കയറ്റിക്കൊണ്ടു കാലുകൾ നിലത്തുറപ്പിച്ചുകൊണ്ട് നിർത്തി . ഹെൽമെറ്റ് തലയിൽ നിന്നൂരി , സൈഡ് ഗ്ലാസിൽ നോക്കി മുടിയൊക്കെ കോതി ശരിയാക്കി കൊണ്ട് അവൾ എഴുനേറ്റു . കാലിനിടയിൽ വെച്ചിരുന്ന ബാഗ് എടുത്തു വലതു തോളിലേക്കിട്ടു അവൾ ഞങ്ങളെ രണ്ടു പേരെയും ഒന്ന് തിരിഞ്ഞു നോക്കി..

ഞാൻ ചിരിച്ചു കാണിച്ചെങ്കിലും അവൾക്കു റെസ്പോൺസ് ഉണ്ടായിരുന്നില്ല. ഇപ്പോഴും ദേഷ്യത്തിലാണെന്നു എനിക്ക് തോന്നി ..

അവൾ പക്ഷെ ശ്യാമിനെ നോക്കി കൈകൊണ്ട് ഹായ് പറഞ്ഞു . അവൻ എന്നെ ഒന്ന് നോക്കി . അപ്പോഴേക്കും മഞ്ജുസ് നടന്നു നീങ്ങിയിരുന്നു .

അന്ന് രണ്ടാമത്തെ പിരീഡ് തന്നെ മഞ്ജു ആണ് . ഞാൻ രാവിലെ തൊട്ട് മൂഡ് ഓഫ് ആയതുകൊണ്ട് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ആണ് ക്‌ളാസിൽ ഇരുന്നത്.മഞ്ജു വന്നിട്ടും അതിൽ വല്യ മാറ്റം ഒന്നുമുണ്ടായില്ല..അവൾ ക്‌ളാസ് എടുത്തോണ്ടിരിക്കുമ്പോഴും എന്നെ മാത്രം ശ്രദ്ധിക്കുന്നില്ല , അല്ലെങ്കിൽ ലാസ്റ്റ് ബെഞ്ചിലോട്ട് മാത്രം മനഃപൂർവം നോക്കാതെ മുഖം വെട്ടിക്കും!

എനിക്കെല്ലാം കൂടി ചൊറിഞ്ഞു വരാൻ തുടങ്ങി..

ഞാൻ ക്ലസ്സിലിരുന്നു അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി മനഃപൂർവം ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി .ശ്യാമിന്റെ അടുത്ത് ഓരോന്ന് മിണ്ടാനും പറയാനും തുടങ്ങി. മഞ്ജുസിനെ ഇറിറ്റേറ്റ് ചെയ്യുക എന്നത് തന്നെയാണ് എന്റെയും ഉദ്ദേശം . ആദ്യമൊക്കെ അവൾ കണ്ടില്ലെന്നു വെച്ചു.. അവൾ ഇടം കണ്ണിട്ട് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ..

ഞാൻ പുറകിലിരുന്നു അവളെ നോക്കി ക്‌ളാസ് എടുക്കുന്നത് സൂപ്പർ ആണെന്നൊക്കെ കൈകൊണ്ട് ആംഗ്യം കാണിച്ചു ! ചുമ്മാ ഒരു രസം ..

പക്ഷെ അതോടെ അവൾ തനി കൊണം കാണിച്ചു.

"കവിൻ..വിൽ യു പ്ലീസ് സ്റ്റാൻഡ് അപ്പ് ..."

കയ്യിലുണ്ടായിരുന്ന ബുക്ക് മേശപ്പുറത്തേക്കിട്ടു അവൾ എന്നെ നോക്കാതെ പറഞ്ഞു.

ഞാൻ

💬 Comments

View all comments