Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
അത് പ്രതീക്ഷിച്ചതല്ല...
അവൾ തിരിഞ്ഞു എന്നെ നോക്കി..
"എന്താ എണീറ്റ് നിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ?എനി പ്രോബ്ലം ?"
അവൾ ഗൗരവം വിടാതെ എന്റെ അടുത്തേക്ക് വന്നു.
ഞാൻ ഇല്ലെന്നു തലയാട്ടി...
"പിന്നെ....വാട്ട്സ് ഗോയിങ് ഓൺ ..എന്താ ഇവിടെ...താൻ കുറെ നേരം ആയല്ലോ "
മഞ്ജു എന്റെ അടുത്തേക്ക് പതിയെ നടന്നു കൊണ്ട് പറഞ്ഞു.ഒപ്പം കൈകൊണ്ട് എന്നോട് എണീക്കാനുള്ള ആക്ഷനും ഉണ്ട്...
ഞാൻ മടിച്ച് മടിച്ച് എണീറ്റ്. ശ്യാം എന്നെ നോക്കി ചിരി അടക്കി പിടിച്ചു.
"ഒന്നുമില്ല മിസ്..കുഴപ്പം ഒന്നുമില്ല.."
ഞാൻ അവളുടെ മുഖത്ത് നോക്കാൻ മടിച്ചു കൊണ്ട് പറഞ്ഞു..
"തനിക്കു കുഴപ്പം ഉണ്ടായിട്ടല്ല..എനിക്ക് ഡിസ്റ്റർബൻസ് ആയതുകൊണ്ടാണ് എണീക്കാൻ പറഞ്ഞത്.."
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് കൈത്തലം കൊണ്ട് മൂക്കിന് തുമ്പു ചൊറിഞ്ഞു എന്നെ നോക്കി.
അത് കേട്ട് ബാക്കി ഉള്ള മൈരുകളൊക്കെ ചിരിച്ചു. ഞാൻ അവളെ നോക്കി മുഷ്ടി ചുരുട്ടി ഡെസ്ക്കിൽ പതിയെ ഇടിച്ചു.
"സൊ ...പ്ലീസ് ഗെറ്റ് ഔട്ട് ഫ്രം മൈ ക്‌ളാസ് "
എന്നെ അടിമുടി ഒരു നിമിഷം നോക്കി മഞ്ജു അവസാനമായി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. ഞാൻ അന്തം വിട്ടു അവളുടെ തിരിഞ്ഞുള്ള നടത്തം നോക്കി. എനിക്ക് അവളെ എന്തൊക്കെയോ ചെയ്യണം എന്ന് തോന്നുന്നുണ്ട് .കിട്ടിയ അവസരം ശരിക്കു മുതലാക്കി ..
ഞാൻ എന്ത് വേണം എന്നറിയാതെ അവിടെ തന്നെ നിന്നു.
"ഔട്ട് ..ഔട്ട് ..പറഞ്ഞത് കേട്ടില്ലേ..."
അവൾ കൈകൊണ്ട് പുറത്തു പോകാനുള്ള ആക്ഷൻ കാണിച്ചുകൊണ്ട് മാറിൽ കൈപിണച്ചു കെട്ടി. ഞാൻ അവളെ ദയനീയ ഭാവത്തിൽ നോക്കിയെങ്കിലും അവളുടെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു.
ഞാൻ പതിയെ പുറത്തേക്കിറങ്ങി.പോകാൻ നേരം അവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് മനസിൽ പ്രാകി...
"ശരിയാക്കി തരാം...."
ഞാൻ പല്ലിറുമ്മി മനസിൽ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.
"ഓക്കേ...ലെറ്റ് അസ് സ്റ്റാർട്ട്..പ്ലീസ് ലിസ്സൻ "
ഞാൻ അകത്തു നിന്നും മഞ്ജുവിന്റെ ശബ്ദം വീണ്ടും കേട്ടു . എന്നെ പുറത്തു ചാടിച്ചിട്ട് ക്‌ളാസ്സെടുത്തു രസിക്കുവാണ്! ഞാൻ ചുമരും ചാരി നഖം കടിച്ചു വരാന്തയിൽ ആ പിരീഡ് കഴിയും വരെ അങ്ങനെ നിന്നു.
💬 Comments
View all comments