0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1987

വണ്ടിക്കും അത്യാവശ്യം കേടുപാടുകളൊക്കെ ഉണ്ട്..മുൻഭാഗം ഏറെക്കുറെ ചളുങ്ങി !പക്ഷെ ഭീകരത ഒന്നുമില്ല...

കാറിന്റെ ബോണറ്റിനു മീതെ അവരെ കോൺക്രീറ്റ് കട്ട കിടപ്പുണ്ട്..അത് ആ വന്നവര് തന്നെ നീക്കിയിട്ടു കാറിന്റെ മുൻപിലെ കട്ടകളൊക്കെ അവര് തന്നെ മാറ്റിത്തന്നു സഹായിച്ചു . ഒരു വശം ചെരിഞ്ഞു നേരെ ചെന്ന് ഇടിച്ചു കയറിയതാണ് !

ഭാഗ്യത്തിന് അതിന്റെ അടുത്തൊന്നും ആളുകളില്ലാഞ്ഞത് ഭാഗ്യം ആയി..അല്ലെങ്കിൽ ചിലപ്പോ കൊലക്കുറ്റം ആയേനെ !

ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു നിന്നു!

എല്ലാവരും ഒന്ന് പിൻവാങ്ങിയപ്പോൾ മഞ്ജു എന്നെ നോക്കി .

ഞാനവളെ സ്വല്പം പേടിയോടെ , ജാള്യതയോടെ നോക്കി .

എന്റെ വയറിനിട്ടൊരു കുത്ത് ആയിരുന്നു സമ്മാനം ആയി കിട്ടിയത് !അത്ര വേദന ഒന്നുമില്ലെങ്കിലും മഞ്ജു ദേഷ്യത്തോടെ ആണ് ഇടിച്ചത് ..

"ആഹ്...ഹ ഹ .."

ഞാൻ വേദന എടുത്ത പോലെ കുറച്ചു ഓവറായി അഭിനയിച്ചു അവളെ നോക്കി കുനിഞ്ഞു നിന്നു !

"എന്ന പണിയ ഇത്..."

ഞാൻ വയർ ഉഴിഞ്ഞുകൊണ്ട് അവളെ നോക്കി .

"അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്...ഇത് പിന്നെ എന്റെ പണി ആണല്ലോ..ഒരു ചവിട്ടങ്ങു തരാനാ തോന്നുന്നേ "

അവൾ ദേഷ്യത്തോടെ ബോണറ്റിൽ ഇടിച്ചുകൊണ്ട് പറഞ്ഞു..

ആ വീട്ടുകാര് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിയപ്പോ ഞാനൊന്നും മിണ്ടാൻ പോയില്ല.

"ഇൻഷുർ ഉണ്ടോ ?"

ഞാൻ ദേഷ്യപ്പെട്ടു നിക്കുന്ന മഞ്ജുവിനോട് ചേർന്ന് നിന്നു പതിയെ തിരക്കി.

"ഉണ്ടെന്കി ?"

അവളെന്നെ ദേഷ്യത്തോടെ നോക്കി. ആ മുഖം ആകെക്കൂടി ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് !

"അല്ല ക്യാഷ് .."

ഞാൻ വിക്കി വിക്കി പറഞ്ഞു..

"ഉണ്ട..."

അവൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു കൊണ്ട് സീറ്റിനടുത്തുള്ള ബോർഡിൽ വെച്ചിരുന്ന മൊബൈൽ എടുത്ത് കാറിന്റെ പല ആംഗിളിൽ ഉള്ള , ഇടിച്ച ഫോട്ടോസ് എടുത്തു!

ഞാൻ അത് അധികം ശ്രദ്ധിക്കാതെ സ്വല്പം അങ്ങോട്ട് മാറി നിന്നു. നമ്മളീ നാട്ടുകാരനെ അല്ല !

"ഇതിനി സ്റ്റാർട്ട് ആവോ ?"

ഞാൻ അവളോട് എല്ലാം കഴിഞ്ഞപ്പോൾ പതിയെ തിരക്കി..

"ആയിട്ട് ഇപ്പൊ എന്തിനാ..ഇതും വെച്ച് എവിടെ പോകാനാ..ദൈവമേ

💬 Comments

View all comments