0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1989

അച്ഛനോട് ഞാൻ എന്ത് പറയും ന്നാ...ഇത് വാങ്ങിച്ചിട്ട് ഒരു കൊല്ലം പോലും ആയിട്ടില്ല "

മഞ്ജു നെറ്റി തടവിക്കൊണ്ട് കാറിൽ ചാരി നിന്നു.

"സോറി..."

ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് അധികം ഒട്ടി നിക്കാതെ ഗ്യാപ് ഇട്ടു നിന്നുകൊണ്ട് പറഞ്ഞു. അല്ലെങ്കിൽ ഈ മലരന്മാരൊക്കെ തെറ്റിദ്ധരിക്കും..ബ്രദർ ആണെന്ന എല്ലാത്തിനോടും പറഞ്ഞത് !

"അവന്റെ ഒരു സോറി...ഡ്രൈവിംഗ് പഠിക്കുമ്പോ പോലും ഇങ്ങനെ ഉണ്ടായിട്ടില്ല ..അറിയോ നിനക്ക് "

അവളെന്റെ നേരെ കുരച്ചു ചാടി..

ഞാനൊന്നും മിണ്ടാൻ പോയില്ല..

അവളും ഒന്നും മിണ്ടിയില്ല..നേരെ ദേഷ്യത്തോടെ ചെന്ന് വാതിൽ ശക്തിയിൽ തുറന്നുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു നോക്കി!

ഭാഗ്യത്തിന് സ്റ്റാർട്ട് ആകുന്നുണ്ട് !

"കേറെടാ.."

മഞ്ജു പുറത്തു നിക്കുന്ന എന്നെ നോക്കി പറഞ്ഞുകൊണ്ട് ഡോർ വലിച്ചടച്ചു !

ഞാൻ തിടുക്കപ്പെട്ടു കാറിനകത്തേക്ക് കയറി ! അവൾ റിവേഴ്‌സ് എടുത്തു കൊണ്ട് തിരിച്ചു. പിന്നെ വന്ന വഴിയേ തിരികെ പോയി..

"നിനക്ക് വല്ല മെക്കാനിക്കിനേം അറിയോ ?"

മഞ്ജു ദേഷ്യം വിട്ടു പതിയെ തിരക്കി...

"മ്മ്..."

ഞാൻ മൂളി..

"എന്ന വിളിച്ചു ഇത് കൊണ്ടോവാൻ പറ...നാശം.."

വണ്ടിക്ക്‌ ഒരു സൈഡ് വലിവൊക്കെ ഉള്ള പോലെ എനിക്കും തോന്നി . എന്തായാലും ക്യാഷ് കുറച്ചു പൊടിയും !

പതിയെ ആണ് മഞ്ജു വണ്ടി വിട്ടത്. പരിക്കുകളോടെ ഞങ്ങളുടെ വണ്ടി വരുന്നത് മഞ്ജുവിന്റെ അയൽവാസികളൊക്കെ ശ്രദ്ധിക്കുന്നുണ്ട് .

"ഏതു നേരത്താണോ ദൈവമേ...ഇനിയിപ്പോ ഓരോന്ന് വന്നു ചോദിക്കാനും പറയാനുമൊക്കെ തുടങ്ങും.."

മഞ്ജു വീടിനു മുൻപിലേക്ക് വണ്ടി ഓടിച്ചു കയറ്റിക്കൊണ്ടു പറഞ്ഞു . ആൾക്കാരൊക്കെ ശ്രദ്ധിക്കുന്ന കാര്യം മഞ്ജുവും നോക്കി കണ്ടിരുന്നു .

മുറ്റത്തേക്കായി വണ്ടി നിർത്തി മഞ്ജു ഇറങ്ങി .പിന്നാലെ ഞാനും .

"നീ പോയി ആരെയെങ്കിലും വിളിച്ചോണ്ട് വാ ..ഞാനകത്തു കേറി ഇരിക്കാം .."

മഞ്ജു പറഞ്ഞു കൊണ്ട് അകത്തേക്കായി ഓടി കയറി .

"ഡാ..പിന്നെ കഴിക്കാൻ എനിക്കെന്തെലും വാങ്ങിക്ക് .."

പെട്ടെന്ന് പഴയ കാര്യം ഓര്മ വന്ന അവൾ എന്നോടായി തിരിഞ്ഞുകൊണ്ട് പറഞ്ഞു.

"ആഹ്..പക്ഷെ പൈസ..."

ഞാൻ കാറിൽ ചാരി നിന്നുകൊണ്ട് കൈകൊണ്ട് ആംഗ്യം

💬 Comments

View all comments