0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1696

പൗഡറും ലിപ്സ്റ്റിക്കും ഐ ലൈനറും ! കഴിഞ്ഞു ...

ഷർട്ടിന്റെ കൈകൾ കൈമുട്ടോളം കയറ്റി വെച്ചിട്ടുണ്ട് . അവളുടെ വെളുത്ത നേർത്ത സ്വർണ രോമങ്ങൾ ഉള്ള കണങ്കൈ തെളിഞ്ഞു കാണാം ! ഇടം കയ്യിൽ വാച്ചും വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റും ഉണ്ട് .

ഒരു പരിഷ്കാരി ലുക്ക് ആയിട്ടുണ്ട് . അവൾ പുരികം ഇളക്കി എന്നെ നോക്കി..ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമൽ കുലുക്കി..

ഒന്നമർത്തി മൂളി അവൾ ടേബിളിൽ ഇരുന്ന കീ എടുത്തു വലതു കയ്യിൽ പിടിച്ചു. പിന്നെ ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ എടുത്തു പാന്റിന്റെ പോക്കറ്റിലും തിരുകി വെച്ചു.

മഞ്ജുവിനെ ഈ വേഷത്തിൽ കാണുമ്പോൾ എന്തോ ഒരു മാറ്റം ഉള്ള പോലെ !

ഒരു സൺ ഗ്ലാസ് കൂടി ഫിറ്റ് ചെയ്തു കൊടുത്താൽ ഒരു കൊച്ചു സിനിമ നടിയോ മോഡലോ ആണെന്നെ പറയുള്ളു !

"നീ കഴിച്ചിട്ടാണോ വന്നേ ?"

അവൾ കീ എടുത്തു കറക്കികൊണ്ട് എന്നെ നോക്കി .

"അല്ല..."

ഞാൻ പതിയെ പറഞ്ഞു..

"ആഹ്..എന്ന പോകും വഴിക്ക് കഴിക്കാം...ഞാൻ ഒന്നും ഇണ്ടാക്കീട്ടില്ല .."

അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

"മഞ്ജുസിനു ശരിക്കും പാചകം ഒകെ അറിയോ ?"

ഞാൻ സംശയത്തോടെ തിരക്കി..

"അതെന്താടാ അങ്ങനെ ഒരു സംശയം "

അവളെന്നെ വക്ര ദൃഷ്ടിയോടെ നോക്കി..

"ചുമ്മാ ..ചോദിച്ചെന്നെ ഉള്ളു.."

ഞാൻ ചിരിയോടെ പറഞ്ഞു..

"മ്മ്...കാര്യമായിട്ട് അറിയാതൊന്നുമില്ല..അമ്മേനെ ഫോൺ വിളിച്ചു ചോദിച്ചിട്ടും..വീഡിയോ നോക്കിയുമൊക്കെയാ ആദ്യം ഉണ്ടാക്കിയിരുന്നെ..ഇപ്പൊ സെറ്റ് ആയി വരുന്നുണ്ട് "

അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് പോകാമെന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ തലയാട്ടി.

ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി. മഞ്ജു വാതിൽ ലോക് ചെയ്തു സ്റ്റെപ്പിൽ കിടന്ന ചെരുപ്പ് ഇട്ടു.പിന്നാലെ ഞാനും .

അവൾ കീ പ്രസ് ചെയ്ത കാറിന്റെ ഡോർ അൺലോക് ചെയ്തു..കി കി കി...എന്ന ശബ്ദം അവിടെ മുഴങ്ങി !

"പിന്നെ വണ്ടിയിൽ കയറിയ അടങ്ങി ഇരിക്കണം ..അന്നത്തെ പോലെ ആളെ കൊല്ലാൻ നോക്കരുത് "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി . പിന്നെ മുറ്റത്തേക്ക്

💬 Comments

View all comments