Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
എന്തെങ്കിലും പറയട്ടെ.."
എന്റെ വെപ്രാളം കണ്ടെന്നോണം അയാൾ മുഖം ഉയർത്തി തിരക്കി..
"വേണ്ട...വേണം ന്നില്ല "
ഞാൻ വിക്കി വിക്കി പറഞ്ഞു..
"മ്മ്..."
അയാൾ മൂളി..
പിന്നെ പതിയെ കോഫി കുടിച്ചു. മഞ്ജു റിസപ്‌ഷനടുത്തുള്ള സോഫ സെറ്റിയിൽ ഇരുന്നു പത്രം നോക്കുന്നത് ഞാൻ ചില്ലു വാതിലിനുള്ളിലൂടെ ചെരിഞ്ഞു നോക്കി .
അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ സംസാരിച്ചു തുടങ്ങി..
"അപ്പൊ മോനെ ..മഞ്ജു എന്നോടൊക്കെ പറഞ്ഞിട്ടുണ്ട്...ഉള്ളത് പറഞ്ഞാൽ എനിക്കത്ര താല്പര്യം ഉണ്ടായിട്ടൊന്നുമല്ല ..പക്ഷെ അവളെ ഇനിയും വിഷമിപ്പിക്കാൻ എനിക്ക് വയ്യാത്തോണ്ടാ..."
വേണുഗോപാൽ എന്ന മഞ്ജുവിന്റെ പിതാവ് ഗാംഭീര്യമുള്ള സ്വരത്തിൽ പറഞ്ഞു നിർത്തി എന്നെ നോക്കി. ഞാൻ എല്ലാം തലയാട്ടി കേട്ടു .
"എനിക്ക് മോന്റെ സ്റ്റാൻഡ് ആണ് അറിയേണ്ടത്..അവളെ ഒരു നേരമ്പോക്കിന് നീ നോക്കുന്നതാണെങ്കി ..ഇതിവിടെ വെച്ചു അവസാനിപ്പിക്കണം....അല്ലെങ്കിൽ നമ്മള് തമ്മിൽ തെറ്റേണ്ടി വരും..മോന്റെ പ്രായം വെച്ച് ഇതൊക്കെ മനസിലാക്കാനുള്ള പക്വത ഉണ്ടോന്നു എനിക്കറിയില്ല "
ഒരു ഭീഷണി എന്നോണം അയാൾ പറഞ്ഞു എന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല..എന്നെ ഈ കെണിയിൽ പെടുത്തി മാറി ഇരിക്കുന്ന മഞ്ജുസിനെ ഞാൻ ഇടം കണ്ണിട്ടു നോക്കി ..
"എന്താ ഇയാളൊന്നും പറയാത്തത്..."
അയാൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
"ഒന്നുമില്ല അങ്കിൾ...ഞാൻ അങ്ങനെ പറ്റിക്കാൻ വേണ്ടിട്ടൊന്നുമല്ല..മിസ്സിനെ എനിക്ക് ശരിക്കും ഇഷ്ടാ...."
ഞാൻ എങ്ങനെയൊക്കെയോ അങ്ങ് പറഞ്ഞൊപ്പിച്ചു സ്വയം ആശ്വസിച്ചു അങ്ങേരെ നോക്കി.
"മ്മ്....മോന്റെ വീട്ടുകാര് സമ്മതിക്കുമോ ..ഒരു ഇഷ്യൂ ഉണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ല..."
അയാൾ മാന്യമായി കാര്യങ്ങൾ പറഞ്ഞു..
"ഞാൻ എങ്ങനേലും സമ്മതിപ്പിക്കാം..കുറച്ചു കഴിഞ്ഞോട്ടെ എന്ന് വിചാരിച്ചിട്ടാ...."
ഞാൻ പതിയെ പറഞ്ഞു ..
"മ്മ്....ആള്ക്കാര് എന്ത് പറയുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല..എനിക്കെന്റെ മോളുടെ ജീവിതം ആണ് വലുത്..അതുകൊണ്ട് എനിക്ക് എതിർപ്പൊന്നുമില്ല ..പക്ഷെ മോന്റെ വീട്ടുകാരുടെ സൈഡിൽ നിന്നും പ്രെശ്നം ഒന്നും ഉണ്ടാകരുത്..അത്രയേ എനിക്ക് ഡിമാൻഡ് ഉള്ളു "
അയാൾ കട്ടായം പറഞ്ഞു..
"എല്ലാം സാവകാശം മതി..പക്ഷെ ഞാൻ പറഞ്ഞ പോലെ നടക്കണം...നിങ്ങളുടെ ഈ ബന്ധത്തിന്റെ പേരിലൊരു ഇഷ്യൂ ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല...ഓക്കേ "
അയാൾ എന്നെ
💬 Comments
View all comments