Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
നോക്കി .
ഞാൻ തലയാട്ടി..
"മ്മ്...എങ്കിൽ വിരോധം ഒന്നുമില്ല..പക്ഷെ ഇയാള് കാരണം അവള് വിഷമിച്ചൂ എന്ന് ഞാനറിയാൻ പാടില്ല ..അറിയാലോ ഞാൻ കാരണം ഒരിക്കൽ കുറെ വിഷമിച്ചതാ എന്റെ മോള് .."
അയാൾ സ്വല്പം നിരാശയോടെ പറഞ്ഞു.
"അറിയാം അങ്കിൾ ..ഞാനങ്ങനെ ഒന്നും.."
ഞാൻ പറഞ്ഞു നിർത്തി..
"മ്മ്..എന്ന പിന്നെ മോന്റെ കാര്യങ്ങളൊക്കെ പറ..ഞാൻ കേൾക്കാം "
പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അങ്ങേരു കൂൾ ആയി. ഒന്ന് ചിരിച്ചു കണ്ടതോടെ എനിക്കും ആശ്വാസം ആയി... ഞാൻ വീട്ടു കാര്യങ്ങളും കോളേജിലെ തമാശകളും മഞ്ജുവുമായുള്ള കണ്ടുമുട്ടലും ഒക്കെ സ്വല്പ താമാശയോടെ അങ്ങേരോട് പറഞ്ഞു അവതരിപ്പിച്ചു !
എന്റെ കോമഡി ഒകെ കേട്ടു ഇഷ്ടമായിട്ടോ അതോ എന്നെ വെറുപ്പിക്കണ്ട എന്ന് വെച്ചിട്ടോ എന്തോ അങ്ങേരും പെട്ടെന്ന് ചിരിയും കളിയും ഒക്കെ തുടങ്ങി...
ഞങ്ങൾ എന്തൊക്കെയോ കാര്യമായി സംസാരിക്കുവാണെന്നു വിചാരിച്ച മഞ്ജുസ് ഞാനും അച്ഛനും കൂടി ചിരിച്ചു തമാശ ഒകെ പറയുന്നതാണ് ഒരിടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്...
അവൾ അമ്പരന്നുകൊണ്ട് പുറത്തു നിന്നും അകത്തേക്ക് ചിരിയോടെ കടന്നു വന്നു.
"അല്ല എന്താ ഇത്.."
അവൾ കൈമലർത്തികൊണ്ട് ഞങ്ങളെ നോക്കി .
"ഏയ്...ഒന്നുമില്ല"
മഞ്ജുവിന്റെ അച്ഛൻ പെട്ടെന്ന് ഗൗരവം നടിച്ചു പറഞ്ഞു..
ഞാൻ അവളെ നോക്കി പ്രെശ്നം ഒന്നുമില്ലെന്ന ഭാവത്തിൽ ചിരിച്ചു.
"എന്നിട്ടെങ്ങനെ ഉണ്ട് അച്ഛാ ..ഇവനെ പിടിച്ചോ ?'
മഞ്ജു എന്റെ വലതു തോളിൽ സ്വല്പം കുനിഞ്ഞു കയ്യിട്ടു പിടിച്ചുകൊണ്ട് അങ്ങേരുടെ നേരെ തിരിഞ്ഞുകൊണ്ട് തിരക്കി.
"ആഹ്...വല്യ കുഴപ്പക്കാരൻ അല്ലെന്നു തോന്നണു "
അയാൾ ചിരിയോടെ പറഞ്ഞു.
"ഹാവോ..ആശ്വാസം ആയി.."
മഞ്ജു ചിരിയോടെ പറഞ്ഞു അച്ഛനെ കെട്ടിപിടിച്ചു. പിന്നെ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ പേടിച്ചതോകെ വെറുതെ ആണെന്ന് മനസിലായ ഞാനും പതിയെ ചിരിച്ചു .
അധികം അടുപ്പം ഒന്നും വേണ്ടെന്നു അങ്ങേരു ഞങ്ങളെ ഉപദേശിച്ചു. കോളേജിലൊക്കെ ആരും ഈ ബന്ധം അറിയാതെ നോക്കണം എന്നും അതിരു വിട്ടൊന്നും ചെയ്യാൻ പാടില്ലെന്നും കട്ടായം പറഞ്ഞു..എല്ലാം കഴിഞ്ഞെന്നു എനിക്കും അവൾക്കും മാത്രമല്ലെ അറിയൂ...
പാവം അമ്മായിയപ്പൻ !
പിന്നെ കോളേജ് കഴിഞ്ഞാൽ എന്തെങ്കിലും ജോലി
💬 Comments
View all comments