0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1689

മൂന്ന് നാലു പേരുടെ ഊഴം കഴിഞ്ഞാണ് ഞാനും ശ്യാമും മഞ്ജുസിനു മുൻപിൽ എത്തിയത്..

ഞങ്ങളെ കണ്ടപ്പോഴേ മഞ്ജു ചിരിച്ചു!

"ആഹാ നിങ്ങളും ഉണ്ടോ .."

അവൾ ഒന്നാക്കിയ പോലെ ആണ് ചോദിച്ചത്..

"അതെന്താ മിസ്സെ അങ്ങനെ ഒരു ചോദ്യം "

ശ്യാം ആണ് ഇത്തവണ ചോദിച്ചത്..

"ഏയ് ഒന്നുമില്ല.."

മഞ്ജു ചിരി അടക്കികൊണ്ട് പറഞ്ഞു..

"ആഹ്..എന്ന നോട്ട് ചെയ്യെന്നെ "

ഞാൻ ഗൗരവത്തിൽ പറഞ്ഞു.

"വെറുതെ അലമ്പ് കാണിക്കാൻ ആണെന്കി ഞാൻ സമ്മതിക്കില്ലാട്ടോ..നിങ്ങളൊക്കെ എന്ത് കാണിക്കാനാ."

മഞ്ജു തമാശ പോലെ പറഞ്ഞു ഞങ്ങളെ നോക്കി.

"മിസ് ഇവിടെ പുതിയതായതുകൊണ്ട...ബാക്കി ടീച്ചേഴ്സിനോട് ചോദിച്ചു നോക്ക്..ഞങ്ങളുടെ റേഞ്ച് അറിയാം "

ശ്യാം ഗമയിൽ പറഞ്ഞു..

മഞ്ജു ഞങ്ങളെ സംശയത്തോടെ നോക്കി..

അപ്പോഴേക്കും പുറകിൽ നിക്കുന്ന ഞങ്ങളെ അറിയാവുന്ന പിള്ളേരും ആ വാദം പിന്താങ്ങി.

"അതെ മിസ്സ്‌ .ഇവരുടെ സ്കിറ്റും മിമിക്രിയുമൊക്കെ ലാസ്‌റ് ഇയർ നല്ല ഓളം ആയിരുന്നു "

ഞങ്ങളുടെ പുറകിൽ നിക്കുന്ന ഒരുത്തനും കൂടി മഞ്ജുവിനോടായി പറഞ്ഞു .

"ആഹാ..."

അവൾ അത്ഭുതത്തോടെ ഞങ്ങളെ നോക്കി..

"മ്മ്...എന്ന പറ...എന്താ പരിപാടി "

പിന്നെ ഒഴുക്കൻ മട്ടിൽ ഞങ്ങളെ നോക്കി.

"ഇവന്റെ മിമിക്രി ..പിന്നെ ഞങ്ങളുടെ ക്‌ളാസ്സിന്റെ സ്കിറ്റും ഉണ്ടാകും ..അലമ്പ് പരിപാടികളുടെ ലിസ്റ്റ് വേറെ ഉണ്ട് .."

ശ്യാം ചിരിയോടെ പറഞ്ഞു..

"മ്മ്...."

മഞ്ജു എന്നെ സംശയത്തോടെ ഒന്ന് നോക്കികൊണ്ട് എല്ലാം നോട്ട് ചെയ്തു .

"അതെ..സ്കിറ്റൊക്കെ സ്ക്രീനിംഗ് കഴിഞ്ഞേ വിടത്തുള്ളു ..നിങ്ങള് വല്ല അലമ്പും കാണിച്ച ശരിയാകില്ല "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

ശ്യാം എന്നെ തിരിഞ്ഞൊന്നു നോക്കി. സ്കിറ്റ് എഴുതിയുണ്ടാക്കുന്ന ആള് ഞാൻ ആണ് .

"അത് സാരമില്ല..സ്റ്റേജിൽ മാറ്റി പിടിക്കാം..."

ഞാൻ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു..

അവൻ ചിരിച്ചുകൊണ്ട് തലയാട്ടി..

"ഓക്കേ മിസ്.."

ശ്യാം സമ്മതിച്ചു.

സാറുമാരെ കഥാപാത്രങ്ങളാക്കി , അവരുടെ നടത്തം , സംസാര ശൈലി ഒകെ ചേർത്താണ് ഞങ്ങൾ സ്കിറ്റ് ഉണ്ടാക്കിയത്.പക്ഷെ സ്‌ക്രീനിങ്ങിനു അവരുടെ മുൻപിൽ വേറെ ഐറ്റം ആണ് ചെയ്തു കാണിച്ചത്...തട്ടിൽ കയറിയപ്പോ വേറെ ഐറ്റം ആയിപോയി !

അത്

💬 Comments

View all comments