Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
സാറന്മാർക്കും സർപ്രൈസ് ആയിരുന്നു . അതുകൊണ്ട് തന്നെ എല്ലാവരും നന്നായി എന്ജോയ് ചെയ്തു. മഞ്ജുസ് പോലും ചില ഐറ്റംസ് കണ്ടു സ്റ്റേജിന്റെ മൂലക്കിരുന്നു അടക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു . അവളെയും ഞങ്ങൾ കളിയാക്കിയിട്ടുണ്ട്..
ഡ്രെസ്സിനു മാച്ചിങ് ആയിട്ടുള്ള കളർ ഒർണമെന്റ്സ് , വാച് ഒക്കെയാണ് മഞ്ജു അധികവും ധരിക്കുക . അത് നോട്ട് ചെയ്തു വെച്ച ഞങ്ങൾ ശ്യാമിനെ കൊണ്ട് മഞ്ജുവിന്റെ വേഷം കെട്ടിച്ചു . ഒരേ നിറത്തിലുള്ള ഡ്രെസ്സും ചെരിപ്പും വാച്ചും കമ്മലും വളയും പൊട്ടും ലിപ്സ്റ്റിക്കും ഒക്കെ അണിയിച്ചു കുണുങ്ങി കുണുങ്ങിയുള്ള അവളുടെ നടത്തം ശ്യാം അതേപടി അനുകരിച്ചപ്പോൾ പിള്ളേരും ടീച്ചേഴ്സും ഒക്കെ മരണ ചിരി ആയിരുന്നു .
മഞ്ജുവും അത് കണ്ടു ചിരിച്ചെങ്കിലും എന്നെ കടുപ്പിച്ചൊന്നു നോക്കി ! ഞാനാണ് അതിന്റെ ഉത്തരവാദി എന്നവൾക്കു അറിയാം. ഞാനവതരിപ്പിച്ച മിമിക്രിക്കും നല്ല രേസ്പോൻസ് ആയിരുന്നു .
പ്രോഗ്രാം ഒകെ കഴിഞ്ഞപ്പോൾ കുറച്ചു ഇരുട്ടിയിരുന്നു . അത് കഴിഞ്ഞു പിറ്റേ ദിവസം ആണ് ഞാനും മഞ്ജുസും കൂടി അവളുടെ അച്ഛനെ കാണാനായി പാലക്കാട് പോയത് . ആർട്സ് ഡേ ഫുൾ എന്ജോയ്മെന്റ് ആയതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .അതുകൊണ്ട് പതിവ് ഫോൺ വിളി ഒന്നും ഉണ്ടയിരുന്നില്ല. പ്രോഗ്രാം കഴിഞ്ഞു ഞാനും ശ്യാമും നേരെ ബാറിൽ പോയി ഓരോ ബിയർ കഴിച്ച ശേഷം നേരെ വീട്ടിലേക്ക് മടങ്ങി .
മുൻ അനുഭവം വെച്ച് മഞ്ജുവിനെ പിണക്കണ്ട എന്ന് കരുതി പിറ്റേന്ന് ഞാൻ നേരത്തെ തന്നെ അവളുടെ വീട്ടിലേക്കു പോയി , ഇനി വൈകിയാൽ അതിനാകും ഉള്ള കുറ്റം മുഴുവൻ . കാലത് എട്ടുമണി ഒക്കെ ആകുന്നതേ ഉള്ളു . ആ സമയത്താണ് ഞാൻ കയറി ചെല്ലുന്നത് .
കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഞനവളുടെ വീട്ടിലേക്ക് ചെല്ലുന്നത് . ഞാൻ കയറിച്ചെല്ലുമ്പോൾ അവളുടെ കാറും സ്‌കൂട്ടറും മുറ്റത്തു കിടപ്പുണ്ട് .
ഞാൻ അതിനോട് അടുപ്പിച്ചു ബൈക്ക് നിർത്തികൊണ്ട് ഇറങ്ങി. ഊട്ടി പോകും വഴി മഞ്ജു വാങ്ങി തന്ന വെള്ള ഷർട്ടും നീല ജീൻസും ആണ് എന്റെ വേഷം .
💬 Comments
View all comments