0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1426

ഒരു ഇളം നീല ഖദർ ഷർട്ടും , കസവു മുണ്ടും ആണ് വേഷം !മുഖത്ത് പതിവ് ഗാംഭീര്യം ഉണ്ടെങ്കിൽ കൂടി ചുണ്ടിൽ നേർത്ത ചിരിയുള്ളത് എനിക്ക് അനുകൂല ഘടകം ആണ് ..

ഞാനും മഞ്ജുസും നടന്നു അങ്ങേർക്കു അടുത്തെത്തി...

"നമസ്കാരം അങ്കിൾ .."

ഞാൻ തൊഴുതുകൊണ്ട് പറഞ്ഞു..

"മ്മ്...നമസ്കാരം "

അയാൾ എന്റെ പരുങ്ങൽ കണ്ടു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

മഞ്ജുസ് ഞങ്ങൾക്കിടയിലെ ബന്ധന ചരടായി പുഞ്ചിരി തൂകി അടുത്ത് തന്നെ നിൽപ്പുണ്ട്.

"അപ്പൊ മോനെ..ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാം..ഇപ്പൊ നിങ്ങള് ചെല്ല്..എന്റെ ഓഫീസിൽ റൂമിൽ വിശ്രമിച്ചോള്ളു..ഇവള് എല്ലാം പറഞ്ഞിട്ടുണ്ട് "

അയാൾ എന്റെ കൈപിടിച്ച് കുലുക്കിയിട്ട് പറഞ്ഞു.

ഞാൻ തലയാട്ടി..

"അച്ഛാ ഇവന്റെ ഒരു ഫ്രണ്ട് കൂടിയുണ്ട് "

മഞ്ജു ചിരിയോടെ പറഞ്ഞു.

"ആണോ എന്നിട്ട് അയാളെവിടെ..കണ്ടില്ലല്ലോ "

വേണുഗോപാൽ എന്ന മഞ്ജുസിന്റെ പിതാശ്രീ ഗൗരവം വിടാതെ തിരക്കി.

"ദാ..ആ നിക്കുന്ന കക്ഷിയാണ് "

മഞ്ജുസ് തന്നെ സ്വല്പം അങ്ങ് മാറി പെണ്ണുങ്ങളുടെ അടുത്ത് ശൃംഗരിച്ചു നിക്കുന്ന ശ്യാമിനെ ചൂണ്ടി കൊണ്ട് പറഞ്ഞു.അങ്ങോട്ടേക്ക് തിരിഞ്ഞ മഞ്ജുസിന്റെ അച്ഛന്റെ മുഖം പെട്ടെന്ന് ഗൗരവം വിട്ടു പുഞ്ചിരി ആയി മാറി !

"ആഹാ...ഇവൻ കൊള്ളാല്ലോ "

മഞ്ജുസിന്റെ അച്ഛൻ പതിയെ പറഞ്ഞുകൊണ്ട് ചിരിച്ചു.

പിന്നെ കൈകൊട്ടി കൊണ്ട് ശ്യാമിനെ വിളിച്ചു. ആ ശബ്ദം കേട്ട ശ്യാം പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി. ഞങ്ങളെ മൂന്നുപേരെയും കണ്ട ശ്യാം ഒന്ന് ചിരിച്ചുകൊണ്ട് ആ പെൺകുട്ടികളോട് എന്തോ പറഞ്ഞു. അതിനും അവർ ചിരിക്കുന്നുണ്ട്.

പിന്നെ അവൻ നേരെ ഞങ്ങളുടെ അടുത്തേക്ക് ബാഗും തോളിലിട്ടുകൊണ്ട് സൽപം സ്പീഡിൽ നടന്നു വന്നു. മഞ്ജുവിന്റെ അച്ഛനെ നോക്കി ചിരിച്ചുകൊണ്ട് ശ്യാം എന്റെ അടുത്തേക്ക് വന്നു നിന്നു.

"ഇതാരാ...?"

ശ്യാം എന്റെ ചെവിയിൽ തിരക്കി.. അത് കേട്ടെന്നോണം അങ്ങേര് മറുപടി പറഞ്ഞു.

"ഞാൻ ഇവളുടെ അച്ഛനാ.."

അങ്ങേരു മഞ്ജുവിനെ ചൂണ്ടി ഗൗരവത്തിൽ പറഞ്ഞപ്പോൾ ശ്യാം ഒന്ന് ഞെട്ടി.

"ആണോ...നൈസ് ടു മീറ്റ് യു അങ്കിൾ ..യു ആർ സൊ യങ്..മിസ്സിന്റെ അച്ഛൻ ആണെന്ന് കണ്ട പറയില്ല "

ഒരു

💬 Comments

View all comments