0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1427

നിമിഷത്തെ പതർച്ചക്ക് ശേഷം അവന്റെ സെൻസ് ഓഫ് ഹ്യൂമർ വീണ്ടെടുത്ത് ശ്യാം പറഞ്ഞുകൊണ്ട് കൈനീട്ടി.

മഞ്ജുസും അച്ഛനും അവന്റെ സംസാരം കണ്ടു ചെറുതായി പുഞ്ചിരിച്ചു മുഖത്തോടു മുഖം നോക്കി. പിന്നെ പുള്ളി ശ്യാമിന്റെ കൈപിടിച്ച് കുലുക്കി..

"ഹ ഹ...എന്താ മോന്റെ പേര്...?"

അച്ഛൻ അന്വേഷിച്ചു .

"ശ്യാം.."

അവൻ പതിയെ പറഞ്ഞു..

"മ്മ്...താൻ ആള് കൊള്ളാല്ലോ "

അച്ഛൻ ചിരിയോടെ പറഞ്ഞു ശ്യാമിന്റെ കൈ വിട്ടു.

"ഏയ് അങ്ങനെ ഒന്നുമില്ല.."

ശ്യാം സ്വയം പറഞ്ഞു സംതൃപ്തി അടഞ്ഞു ചിരിച്ചു.

അപ്പോഴേക്കും അങ്ങേരെ ആരോ പുറകിൽ നിന്ന് വിളിച്ചു. ദാ വരുന്നെനും പറഞ്ഞു മഞ്ജുസിന്റെ അച്ഛൻ ഞങ്ങളോട് കാര്യങ്ങളെല്ലാം ബോധിപ്പിച്ചു.

"അപ്പൊ എല്ലാം പറഞ്ഞ പോലെ..നിങ്ങള് ചെല്ല്..നമുക്ക് രാത്രി കാണാം ..ഇവിടെ ഓരോ തിരക്കുകളാണ്.."

ഞങ്ങൾ തലയാട്ടി.

അങ്ങേരതും പറഞ്ഞു തിരിഞ്ഞു നടന്നു..ഈ സമയം മഞ്ജുസ് ഞങ്ങളുമായി ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി. ഞങ്ങൾ പോകും വഴി മഞ്ജുസിന്റെ കസിൻ അശ്വതി ഞങ്ങളുടെ കൂടെ കൂടി . ഏതാണ്ട് ഞങ്ങളുടെ പ്രായം ആണ് അവൾക്കും. ദാവണി തന്നെയാണ് അവൾടേം വേഷം ! കാണാനൊക്കെ സുന്ദരി ആണ് ..ശ്യാമിന് കക്ഷിയെ നന്നേ ബോധിച്ചിട്ടുണ്ട്...

"ഇതാരാ മഞ്ജു ചേച്ചി...?"

ആ പെണ്ണ് സംശയത്തോടെ ഞങ്ങളെ നോക്കി മഞ്ജുസിന്റെ കൈപിടിച്ചു.

"എന്റെ ഫ്രണ്ട്സാ .."

അവൾ അത്ര താല്പര്യമില്ലാത്ത പോലെ പറഞ്ഞു..

"ഇതോ..?"

അവൾ സംശയത്തോടെ മഞ്ജുവിനെ നോക്കി.

"ആഹ്..എന്താ ..?"

മഞ്ജു നടക്കുന്നതിനിടെ അവളെ നോക്കി.

"ഒന്നുമില്ല ചോദിച്ചെന്നെ ഉള്ളു.."

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

"ഹായ്...ഞാൻ അശ്വതി..അച്ചു ന്നു വിളിക്കും "

ആ പെൺകുട്ടി സ്വയം പരിചയപെടുത്തികൊണ്ട് എന്റെ നേരെ കൈനീട്ടി. ഞാൻ ആ കൈത്തലം പിടിച്ചു കുലുക്കികൊണ്ട് എന്നെയും പരിചയപ്പെടുത്തി..അതുപോലെ ശ്യാമും ! പക്ഷെ അവൻ ആ പെണ്ണിന്റെ കൈ വിടാൻ ഒന്ന് മടിച്ചു..സ്വല്പം ബല പ്രയോഗം വേണ്ടി വന്നെന്നു തോന്നുന്നു അവൾക്ക് കൈപിൻവലിക്കാൻ ! അവളും അതാസ്വദിച്ചെങ്കിലും മഞ്ജുസിനു അതത്ര ഇഷ്ടമായില്ല..

മഞ്ജുസ് ശ്യാമിനെ ഒന്ന് തറപ്പിച്ചു നോക്കി .

"ഹാ..കാര്യമാക്കണ്ട ..ഒരു തമാശ അല്ലെ "

ഞാൻ മഞ്ജുസിന്റെ ദേഷ്യം

💬 Comments

View all comments