0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1433

..."

മുത്തശ്ശി വിഷമത്തോടെ ഭഗവതി രൂപത്തെ നോക്കി.

ഉടവാളുമായി ഉറഞ്ഞു തുള്ളുന്ന കോമരം മുത്തശ്ശിയുടെ തലയിൽ കൈവെച്ചു അരിയും പൂവും എറിഞ്ഞു കൂടുതൽ ഉച്ചത്തിൽ തുള്ളികൊണ്ട് അലറി..

"ആഹ്....ഹ്ഹ്ഹ്ര്ര്ർരാ ..."

അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടിയൊക്കെ തോന്നി. എനിക്ക് ഈ വെളിച്ചപ്പാട് , കരിങ്കാളി ഒക്കെ ചെറുപ്പം തൊട്ടേ പേടി ആണ് ..

"ഭയപ്പാടൊന്നും വേണ്ട...അമ്മ എല്ലാം കാണുന്നുണ്ട് ..മ്മ്മ്...ഹ്ഹ്മ്മ്മ്മ് ...എല്ലാം മംഗളമായി ഉടനെ നടക്കും...."

ഭഗവതി ഉറഞ്ഞു തുള്ളി മുത്തശ്ശിയോടായി പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു .അത് കേട്ടതോടെ മുത്തശ്ശിക്കും മഞ്ജുസിന്റെ അമ്മക്കുമൊക്കെ ആശ്വാസം ആയി . ആദ്യ വിവാഹം ശരിയാകാഞ്ഞതിന്റെ ദുഃഖം മഞ്ജുസിനേക്കാൾ വീട്ടുകാരാണ് അനുഭവിക്കുന്നത് . പിന്നെ പല അന്വേഷണങ്ങൾ നോക്കിയെങ്കിലും മഞ്ജുസ് ഒഴിഞ്ഞു മാറി.

ഒടുക്കം ഓരോരുത്തരായി ഭഗവതിയുടെ അനുഗ്രഹം വാങ്ങാനായി മുന്നോട്ടു നടന്നു .മഞ്ജുസും പോയി അനുഗ്രഹം വാങ്ങി ഉടവാള് തൊട്ടു വന്ദിച്ചു തിരികെ വന്നു .

ഞാനും ശ്യാമും എല്ലാം നോക്കിക്കണ്ടു പന്തലിനടുത്തു തന്നെ ചുറ്റി പറ്റി നിന്നു .

"സത്യം പറഞ്ഞ മഞ്ജു മിസ് പാവം ആണല്ലേ "

ശ്യാം പതിവില്ലാതെ എന്റെ അടുത്ത് പറഞ്ഞു.

ഞാൻ ഇതെന്ത് പുതുമ എന്ന പോലെ അവനെ മുഖം ഉയർത്തി നോക്കി.

"നീ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല ..ഇപ്പൊ ഉള്ള ആളിന് മുൻപേ മിസ്സിന്റെ കല്യാണം വേറെ ഒരാളായി ഉറപ്പിച്ചതായിരുന്നു .."

ശ്യാം ഒരു രഹസ്യം പരസ്യമാക്കിയ ഭാവത്തിൽ പറഞ്ഞപ്പോൾ ഞാനും ഒന്ന് അമ്പരന്നു . അതേതു കല്യാണം .മഞ്ജുസ് എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്ത ആയിരുന്നു എനിക്ക്..

ഞാനവനെ സംശയത്തോടെ നോക്കി .

"അതേടാ..ഞാനിന്നു ഇവിടെ ഒരു കാരണവരായി സംസാരിച്ചപ്പോ അറിഞ്ഞതാ ..മിസ്സിന്റെ വല്യച്ചനോ മറ്റോ ആണ് .."

ശ്യാം പതിയെ പറഞ്ഞു.

ഞാനവനെ വിശ്വാസം വരാതെ നോക്കി .

അപ്പോഴേക്കും മഞ്ജുസും അങ്ങോട്ടേക്കെത്തി.

"എന്താ രണ്ടാളും കൂടി ഒരു സ്വകാര്യം "

മഞ്ജു ചിരിയോടെ ഞങ്ങളുടെ അടുത്തെത്തി .

"ഏയ് ഒന്നുമില്ല .ഞങ്ങളോരോന്നു അങ്ങനെ.."

ഞാൻ പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു.

"ഏയ്...അതല്ല..എന്തോ ഉണ്ട്.."

💬 Comments

View all comments