Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
കണ്ടപ്പോൾ ചിരി വന്നു. ഞാൻ വല്ലോം ചെയ്താലോ എന്നുള്ള പേടിയാണ് !
"മഞ്ജുസ് ..ഞാൻ ഒരു കാര്യം പറയട്ടെ.."
ഞാൻ കുറച്ചു നേരം ഓരോന്ന് ആലോചിച്ചു ഇരുന്ന ശേഷം അവളെ നോക്കി. അവളപ്പൊഴേയ്ക്കും ഷേക്ക് സ്ട്രോ ഇട്ടു ഇളക്കി കുടിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .
"മ്മ്...എന്താ ?"
അവൾ എന്നെ നോക്കികൊണ്ട് തിരക്കി .
"ഒന്നുമില്ല..ഇന്നലെ മഞ്ജുസ് പറഞ്ഞില്ലേ..ഞാനിനി എത്ര നാറി ആണേലും മഞ്ജുസിനു കുഴപ്പമില്ലെന്ന് .."
ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കി .
ഞാൻ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാകാത്ത പോലെ അവൾ എന്നെ നോക്കി മിഴിച്ചിരുന്നു .
"അതിനു ..?"
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"അല്ല..ഞാൻ മുൻപ് എങ്ങനെ ആയിരുന്നു എന്ന് മഞ്ജുസിനു അറിയണ്ടേ ?"
ഞാൻ മടിച്ചു മടിച്ചു തിരക്കി .
"വേണ്ട..."
അവൾ ഗൗരവത്തിൽ പറഞ്ഞു .
ഞാൻ അവളുടെ അടുത്തേക്ക് കസേര നീക്കിയിട്ടു കൊണ്ട് മഞ്ജുസിന്റെ കയ്യിൽ പിടിച്ചു .
"വേണം..മഞ്ജുസ് എല്ലാം അറിയണം ..ഇലെങ്കി എനിക്കൊരു സമാധാനം ഇല്ല "
ഞാൻ അവളുടെ കയ്യിൽ പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു .
"വേണ്ടെടാ...പിന്നെ ഞാൻ അതൊക്കെ ഇടക്കു ദേഷ്യം വരുമ്പോ പറഞ്ഞാൽ നിനക്കു ഫീൽ ആവും.."
അവൾ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു .
"ഹ്..അതൊന്നും കുഴപ്പമില്ല ..ഞാൻ പറയട്ടെ .."
ഞാൻ വീണ്ടും പറഞ്ഞുകൊണ്ട് അവളെ നോക്കി.
"നീ വെറുതെ എന്റെ മൂഡ് കളയല്ലേ.."
അവൾ പെട്ടെന്ന് ചൂടായി.
"ഇല്ല..എനിക്ക് പറയണം.."
ഞാൻ ഗൗരവത്തിൽ തന്നെ തുടർന്നു.
"മ്മ്..എന്ന പറഞ്ഞു തൊലക്ക്..എന്താ സംഭവം...നിന്റെ ചുറ്റിക്കളി ആണെന്കി എനിക്ക് കേൾക്കണ്ട "
മഞ്ജു കട്ടായം പറഞ്ഞു നിർത്തി .
"അതുക്കും മേലേയാ"
ഞാൻ അവളെ നോക്കി ചിരിച്ചു .
"കവി ...ഞാൻ പറഞ്ഞില്ലേ..എനിക്കതൊന്നും അറിയണ്ട ..നീ എന്തിനാ വെറുതെ ടെൻഷൻ ആവുന്നേ "
അവൾ എന്നെ സ്നേഹപൂർവ്വം നോക്കികൊണ്ട് പറഞ്ഞു .
"എന്നാലും...."
ഞാൻ അവളുടെ ചുമലിലേക്ക് തല ചായ്ച്ചുകൊണ്ട് പറഞ്ഞു .
"ഓ.....എന്ന പറ..നാശം..."
അവൾ ചൂടായി..
അങ്ങനെ ഞാൻ പേരൊന്നും പറയാതെ തന്നെ ബീനേച്ചി
💬 Comments
View all comments