0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

അടുത്തേക്കും എത്തി .

പിന്നെ വൈകിട്ട് മൂന്നു മണിയോടെ ഞങ്ങൾ ഹംപിയിലെത്തി . പക്ഷെ ഞാൻ പുറത്തു കറങ്ങാനൊന്നും ഇറങ്ങിയില്ല..എന്തോ താല്പര്യം തോന്നിയില്ല. നല്ല ക്ഷീണം പിടിച്ചിരുന്നു . മഞ്ജുസ്‌ ഇറങ്ങാൻ നേരം എന്നോട് വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഞാനില്ലെന്നു തലയാട്ടി..

അവളെന്നെ വല്ലായ്മയോടെ നോക്കി . പിന്നെ എല്ലാവരും ഇറങ്ങി പോകാൻ ആയി ക്ഷമയോടെ കാത്തിരുന്നു . ഒടുവിൽ എല്ലാരും പോയി ഞാനും അവളും മാത്രം ബസ്സിൽ ബാക്കി ആയി . ഡ്രൈവറും ക്ളീനറും പുറത്താണ് .

എല്ലാരും പോയെന്നുറപ്പാക്കി മഞ്ജുസ് എന്റെ അടുത്തേക്ക് വന്നിരുന്നു .

"എന്താടാ ..? തീരെ വയ്യേ ?"

മഞ്ജുസ് എന്റെ നെറ്റിയൊക്കെ തൊട്ടു പനി ഉണ്ടോ എന്ന് നോക്കുന്ന പോലെ ഭാവിച്ചുകൊണ്ട് തിരക്കി.

"കുഴപ്പല്യ ..പക്ഷെ ഒരു ക്ഷീണം "

ഞാൻ പതിയെ പറഞ്ഞു ചുരുണ്ടു കൂടി .

"വയ്യെങ്കി ഡോക്ടറെ കാണാം ..ഏതേലും ക്ലിനിക് കണ്ടാൽ നിർത്താൻ പറയാം "

മഞ്ജുസ് പതിയെ പറഞ്ഞു എന്റെ മുടിയിൽ തഴുകി

"ഇല്ലെന്നേ...അതിനു മാത്രം ഒന്നൂല്യ..മഞ്ജുസ് പൊക്കോ ..അവരൊക്കെ അന്വേഷിക്കും "

ഞാൻ ചിരിയോടെ പറഞ്ഞു .

"അത് സാരല്യ..."

അവൾ കട്ടായം പറഞ്ഞു പുറത്തേക്കു നോക്കി . ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയിട്ടാണ് . ആരുമില്ലെന്നുറപ്പാക്കി അവൾ എന്റെ രണ്ടു കവിളിലും കൈത്തലം ചേർത്ത് പിടിച്ചു .

നല്ല തണുപ്പുണ്ട് അവളുടെ കൈകൾക്കു . ഞാൻ അവളെ താനെന്ന നോക്കി ഇരുന്നു. പെട്ടെന്ന് മഞ്ജുസ് കുനിഞ്ഞു എന്റെ നെറുകയിൽ ചുംബിച്ചു..

"ആർ യു ഓക്കേ ബേബി .."

💬 Comments

View all comments