0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു..

"ദേ മഞ്ജുസേ ...എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ...അവളുടെ ഒരു " ഞാൻ പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി..

പ്രായം കൊണ്ട് എന്നേക്കാൾ മൂത്തത് ആണെങ്കിലും ഈയിടെ ആയി പെരുമാറ്റം ഒരുമാതിരി പൊട്ടി പെണ്ണുങ്ങളെ പോലെ ആണ്..കോളേജിലെ മഞ്ജു മിസ് ഒകെ എങ്ങോ ടൂർ പോയെന്നു തോന്നുന്നു..ഇപ്പോഴുള്ളത് വേറെ ആരോ ആണ്...

"മ്മ്..." അവൾ ചിരിയോടെ മൂളി..എന്നിലേക്ക് ചേരാൻ ഒരുങ്ങി.അപ്പോഴേക്കും അഞ്ജു തിരിച്ചെത്തിയിരുന്നു . അവളെ കണ്ടതും മഞ്ജുസ് ആ നീക്കം ഉപേക്ഷിച്ചു അറിയാത്ത ഭാവത്തിൽ തൂണിലേക്ക് ചാരി..

"കഴിഞ്ഞോ ?"

അവൾ വരുന്നത് കണ്ട മഞ്ജുസ്‌ പതിയെ വിളിച്ചു ചോദിച്ചു.

അഞ്ജു അതിനു ചിരിച്ചുകൊണ്ട് തലയാട്ടി..പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അമ്പലത്തിനകത്തു കയറി ..തൊഴുതു പ്രാർത്ഥിച്ച ശേഷം തിരിച്ചിറങ്ങി..കുള കടവിൽ ചെന്നിരുന്നു അഞ്ജുവുമായി മഞ്ജുസ് വിശേഷങ്ങളൊക്കെ കുറച്ചു നേരം പറഞ്ഞിരുന്നു.

ഒടുക്കം നേരം വൈകുമെന്നോർത്തു പെട്ടെന്ന് പോകാൻ തീരുമാനിച്ചു. പോകാൻ നേരം മഞ്ജുസ് കാറിനുള്ളിൽ വാങ്ങി വെച്ചിരുന്ന ബർത്ത് ഡേ കേക്കും ഞങ്ങൾക്ക് സമ്മാനിച്ചു. അഞ്ജു അത് തെല്ലൊരു സന്തോഷത്തോടെയും അത്ഭുതത്തോടെയും ഏറ്റുവാങ്ങി .

"ഞാൻ തന്നതാണെന്ന് പറയണ്ട ..കവിൻ വാങ്ങിച്ചതാണെന്നു പറഞ്ഞ മതി." കേക്ക് ഞങ്ങക്ക് എടുത്തു തന്നു കാറിൽ ചാരി നിന്നു ചിരിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു .

"താങ്ക്സ് ചേച്ചി..." അഞ്ജു കേക്ക് എന്റെ കയ്യിൽ തന്നുകൊണ്ട് മഞ്ജുസിനെ ഒന്നുടെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ..

"ഇറ്റ്സ് ഓക്കേ മോളെ .." മഞ്ജു അവളുടെ പുറത്തു തട്ടികൊണ്ട് പറഞ്ഞു .

"പിന്നെ ഇവൻ വാങ്ങിച്ചതാനെന്നു പറഞ്ഞാൽ

💬 Comments

View all comments