0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

നടന്നു താഴേക്കിറങ്ങി വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് ചെന്നു. ഞങ്ങളുടെ ഡ്രൈവർ വണ്ടിയിൽ തന്നെയാണ് ഉറക്കവും താമസവുമൊക്കെ..റൂം എടുത്ത് കൊടുക്കാം എന്ന് പറഞ്ഞിട്ട് പുള്ളി സമ്മതിച്ചില്ല.

ഞാൻ പുള്ളിയോട് കുറച്ചു നേരം സംസാരിച്ച ശേഷം ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നുകൊണ്ട് മഞ്ജുസിന് വിളിച്ചു .

ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മഞ്ജുസ് ഫോൺ എടുത്തു.

"ആഹ്...പറയെടാ..."

മഞ്ജുസിന്റെ മധുര സ്വരം എന്റെ കാതിൽ വീണു..

"പറഞ്ഞോ ?"

ഞാൻ പതിയെ തിരക്കി.

"ഇല്ല....അച്ഛൻ പുറത്തെവിടേക്കോ പോയി..ഇതുവരെ വന്നിട്ടില്ല .."

മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു.

"മ്മ്...അമ്മയോട് പറയരുന്നില്ലേ ?"

ഞാൻ ഒരു സംശയം തിരക്കി.

"അമ്മയോട് പറയാനുള്ള ധൈര്യം പോരാ..അച്ഛൻ സ്വല്പം മയം ഉള്ള കൂട്ടത്തില..അമ്മ ആണെന്കി ഒരാട്ട്‌ അങ്ങ് വെച്ച് തരും...ഹ ഹ"

മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഞാൻ ഇവിടെ ഒരു റിലേറ്റിവിനോട് സൂചിപ്പിച്ചു .."

ഞാൻ പതിയ പറഞ്ഞപ്പോൾ മഞ്ജു മറുതലക്കൽ എക്സൈറ്റഡ് ആയി..

"ആണോ..എന്നിട്ട് ?"

അവൾ ആകാംക്ഷയോടെ തിരക്കി.

"അത് എന്റെ കട്ട ചങ്ക് ആണ് ..അതോണ്ട് കുഴപ്പമില്ല..."

ഞാൻ പതിയെ പറഞ്ഞു..

"മ്മ്...ആരാ ആള് ?"

മഞ്ജു അതിശയത്തോടെ തിരക്കി.

"എന്റെ ആന്റി ആയിട്ട് വരും...വിനീത "

ഞാൻ പതിയെ പറഞ്ഞു..

"ആണോ..."

അവൾ സംശയത്തോടെ ചോദിച്ചു.

"ആഹ്...കുഞ്ഞാന്റി ഒന്നും പറഞ്ഞില്ല ..പക്ഷെ പ്രെശ്നം ആകുമെന്ന് തന്നെയാണ് പറഞ്ഞത്...ബാക്കി ബന്ധുക്കളൊക്കെ കുറച്ചു പാട "

ഞാൻ നിരാശയോടെ പറഞ്ഞു ..

"മ്മ്..എന്താ ഇപ്പൊ ചെയ്യാ..."

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു..

"മഞ്ജുസിന്റെ കയ്യില് കുറെ ക്യാഷ് ഉള്ളതല്ലേ..നമുക്ക് നാട് വിട്ടാലോ

💬 Comments

View all comments