Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
കൊടി പിടിച്ചു ഇരുന്നോ..."
അവൾ അതും പറഞ്ഞു നിർത്തി..പിന്നെ അകത്തു നിന്നും ശബ്ദം ഒന്നുമില്ല.ഞാൻ നിരാശയോടെ അവിടെ സ്വല്പ നേരം നിന്നു..അപ്പോഴേക്കും അകത്തു നിന്ന് ടി.വി യുടെ ശബ്ദം ഒക്കെ കേട്ടു!
ഞാൻ വീണ്ടും വാതിൽ തട്ടി വിളിച്ചു ..ഇത്തവണ സ്വല്പം ഉറക്കെ ആണ് തട്ടിയത്..നിർത്താതെ തട്ടി ഞാൻ ദേഷ്യത്തോടെ അടിച്ചു !
അതോടെ രംഗം വഷളാവുമെന്നു കരുതിയ മഞ്ജുസ് വാതിൽ തുറന്നു. പക്ഷെ പാതി തുറന്നു പിടിച്ചു അവളെന്നെ നോക്കി...എന്നെ അകത്തേക്കു കടക്കാൻ അവൾ വിട്ടില്ല..
"എന്താ...കുറെ നേരം ആയല്ലോ "
അവൾ ഗൗരവം വിടാതെ തിരക്കി..
"സോറി..."
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
"ഓ..വരവ് വെച്ചു..ഇനി പോയാട്ടെ .."
അവൾ പുച്ച്ചതോടെ മുഖം വെട്ടിച്ചു കൊണ്ട് വീണ്ടും വാതിൽ ചാരി..ഞാൻ ബലം പിടിച്ചാൽ വേണമെങ്കിൽ തള്ളി തുറക്കാമെങ്കിലും ഞാനതു ചെയ്തില്ല..അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ തോന്നിയില്ല..ഞാനാകെ വല്ലാണ്ടായി ..ഒരു പരിചയവും ഇല്ലാത്തവരോട് പെരുമാറുന്ന പോലെ !!
എനിക്ക് കരച്ചിലൊക്കെ വരുന്ന പോലെ തോന്നി..തൊണ്ട ഒക്കെ വരണ്ടു തുടങ്ങി..ഞാൻ കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്ന ശേഷം പിന്നെ മടങ്ങി . രാത്രിയും വിളിച്ചു നോക്കിയെങ്കിലും ഫോൺ പരിധിക്കു പുറത്തു ആണ് !
പിറ്റേന്ന് കോളേജ് വീണ്ടും സ്റ്റാർട്ട് ചെയ്യും . അവിടെ വെച്ചേ ഇനി കാണാൻ പറ്റുള്ളൂ . എന്തേലും ഉണ്ടെന്കി അത് പറഞ്ഞു തീർക്കാം എന്ന് വിചാരിച്ചു രാവിലെ ഒരു തോളിൽ ബാഗും ഒക്കെ ഇട്ടു ഞാൻ മഞ്ജുസിനെയും പ്രതീക്ഷിച്ചു നേരത്തെ തന്നെപാർക്കിങ് സൈഡിൽ വന്നിരുന്നു ..
💬 Comments
View all comments