0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

അതോടെ മഞ്ജുവിനും ധൈര്യം ആയി..

"ആണോ...എന്ന അമ്മ കുടിക്കാൻ എന്തേലും എടുക്കുന്ന സമയംകൊണ്ട് ഞാൻ അയാളെ കണ്ടിട്ട് വരാം"

മഞ്ജു ഗൗരവത്തിൽ തട്ടിവിട്ടു. അമ്മയും സമ്മതിച്ചു . അമ്മ എന്നെ വിളിക്കുന്നതൊക്കെ ഞാൻ കേട്ടെങ്കിലും വീണ്ടും കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു . ഒരു ഷർട്ടും കാവി മുണ്ടും ആയിരുന്നു വേഷം .

ഞാനങ്ങനെ ഒന്നുമറിയാതെ കിടക്കുന്ന സമയത്താണ് , മഞ്ജു സ്റ്റെയർകേസ് ഒകെ കയറി എന്റെ റൂമിലേക്ക് വരുന്നത് . വാതിലക്കൽ നിന്ന് അകത്തേക്ക് തലനീട്ടി നല്ല അലങ്കോലമായി കിടക്കുന്ന എന്റെ സാമ്രാജ്യം മഞ്ജുസ് വാ പൊളിച്ചു നിന്നു നോക്കിയിട്ടുണ്ടാകണം !

അവൾ ശബ്ദമുണ്ടാക്കകത്തെ എന്റെ റൂമിനകത്തേക്ക് കയറി . പിന്നെ എന്റെ കട്ടിലിനടുത്തേക്കു വന്നു എന്റെ ചന്തിയിൽ പതിയെ തട്ടി ..

ഞാൻ അമ്മയാണെന്നാണ് കരുതിയത് .

"എന്താ..അമ്മ..."

ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ തിരക്കി..

"അമ്മേം അച്ഛനും ഒന്നുമല്ല..."

മഞ്ജു സ്വല്പം ഉറക്കെ ആരാഞ്ഞപ്പോൾ ഞാൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു . എന്റെ കട്ടിലിനടുത്ത് കൈകെട്ടി നിക്കുന്ന മഞ്ജുവിനെ ഞാൻ കണ്ണ് മിഴിച്ചു നോക്കി..ഉറക്കത്തിനിടെ വല്ല സ്വപ്നം കണ്ടോ എന്തോ..!!

ഞാൻ ഒന്നുടെ കണ്ണിമ വെട്ടി അവളെ നോക്കി..

"മഞ്ജുസെങ്ങനെ ഇവിടെ ?"

ഞാൻ ബെഡിൽ ചാടി പിടഞ്ഞ എഴുനേറ്റിരുന്നുകൊണ്ട് തിരക്കി...

"അതെന്താ എനിക്കിവിടെ വരൻ പാടില്ലേ..എന്തൊക്കെ ആയാലും ഞാൻ കയറി വരേണ്ട വീടല്ലേ .."

മഞ്ജു ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു. എന്റെ ഡ്രെസ്സും ഷെഡികളുമൊക്കെ അങ്ങിങ്ങായി കസേരയിലും മേശപ്പുറത്തും ഒക്കെ കിടപ്പുണ്ട് .

"ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നെന്ന ചോദിച്ചേ.."

💬 Comments

View all comments