Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
പാട്ടു പ്ളേ ചെയ്തു .
"അയാം എ ഡിസ്ക്കോ ഡാന്സര് .."
എന്ന ഹിന്ദി പാട്ടും ഒപ്പം ബീറ്റ്സും ലേസറും കൂടി ആയതോടെ പുറകിലിരുന്നവരൊക്കെ കൂടെ പാടാനും ഡാൻസ് കളിക്കാനും തുടങ്ങി . അതോടെ മുൻസീറ്റിലിരുന്ന ഞങ്ങളൊക്കെ അങ്ങോട്ട് തിരിഞ്ഞു ഇരിക്കാൻ തുടങ്ങി..
ഓരോരുത്തമാരുടെ സ്റെപ്പിനും മുഖ ഭാവങ്ങൾക്കുമൊക്കെ വേറെ ചിലർ കമന്റ് അടിക്കാനും കയ്യടിക്കാനുമൊക്കെ തുടങ്ങിയതോടെ ആകെ ബഹളമയം ആയി.
പെൺകുട്ടികളും കൈകൊട്ടി സീറ്റിലിരുന്നുകൊണ്ട് തന്നെ ഡാൻസ് ചെയ്യാനും തുടങ്ങി .ഇനിയും ടൈം കിടക്കുവല്ലേ...തുടങ്ങിയിട്ടല്ലേ ഉള്ളുവെന്നും കരുതി ഞാൻ അവിടെ തന്നെ ഇരുന്നു. ശ്യാമിന് കുറച്ചു കഴിഞ്ഞപ്പോൾ നിക്കകളി ഇല്ലാണ്ടായി, അതോടെ അവൻ പുറകിലോട്ടു എണീച്ചു പോയി ഡാൻസ് കളിക്കാനൊക്കെ തുടങ്ങി..
"ആഹ്..ആഹ്..അപ്പ് അപ്പ്..."
എന്നൊക്കെ പറഞ്ഞു എല്ലാവരും പ്രോത്സാഹനവും നല്കുന്നുണ്ട്. പാട്ടുകൾ മാറി വരുന്നതോട് കൂടി എല്ലാവരുടെയും ആവേശവും കൂടി..
"വേൽ മുരുകാ ...ഹാരോ ഹര .."
എന്ന പട്ടു ഇടക്ക വന്നതോടു കൂടി എല്ലാരും ബസ്സ് ചവിട്ടി പൊളിക്കുമെന്നു തോന്നി . അമ്മാതിരി ആട്ടവും പാട്ടും ആയിരുന്നു . പയ്യന്മാർ വന്നു പ്രകാശ് സാറിനെയും അജീഷ് സാറിനെയും നിർബന്ധിച്ചു പിടിച്ചു വലിച്ചു കൊണ്ടുപോയതോടെ അവരും രണ്ടു സ്റ്റെപ്പ് ഇടാൻ നിര്ബന്ധിതരായി..
അപ്പോഴേക്കും പെൺകുട്ടികളും ആടിപ്പാടാൻ തുടങ്ങി .
"യെ മേരാ ദിൽ പ്യാർ കാ ദീവാന "
എന്ന പാട്ടു എത്തിയതോടെ മായ മിസിനെയും മഞ്ജുസിനെയും ഡാൻസ് കളിയ്ക്കാൻ പിള്ളേർ നിരബന്ധിച്ചു..
"മിസ് വാ...മഞ്ജു മിസ്സെ വാ.."
നമ്മുടെ കമ്പനി പിള്ളേരൊക്കെ വന്നു മായേച്ചിയേം മഞ്ജുസിനേം നിർബന്ധിച്ചു തുടങ്ങി .
"ഏയ് ഞാനില്ല
💬 Comments
View all comments