Chapter Title : രതിയുടെ താന്ത്രികരഹസ്യങ്ങള്‍ - 2
സംഭോഗവേളയില്‍ മന്മഥ പേശിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ശ്വാസനിയന്ത്രണത്തിന്റെ ചില തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത് പുരുഷനും സ്ത്രീയ്ക്കും സ്വന്തം രതി മൂര്‍ച്ഛ നിയന്ത്രിയ്ക്കുക മാത്രമല്ല കൂട്ടാളിയുടെ ആനന്ദം കൂട്ടുകയും ചെയ്യാം.
സ്തീ ഇത് ചെയ്യുന്പോള്‍ പുരുഷന് ലിംഗത്തില്‍ സമ്മര്‍ദ്ദം ലഭിയ്കുന്നതാണ് ഇതിന് കാരണം. പുരുഷന്‍ ഇത്തരത്തില്‍ മൂലാധാരം നിയന്ത്രിയ്ക്കുന്പോള്‍ താനേ തന്നെ ഉദ്ധരിച്ച് ലിംഗം ചലിയ്ക്കുന്നു. ഇതാണ് സ്ത്രീയ്ക്ക് സുഖദായകമാകുന്നത്.
സ്വന്തം രതിമൂര്‍ച്ഛ നിയന്ത്രിയ്ക്കാമെന്നത് ഇതിന്റെ മറ്റൊരു ഫലമാണ്. ലൈഗികാവയവങ്ങളില്‍ നിന്ന് തലച്ചോറിലേയ്ക്കുള്ള സംവേദന നാഡികള്‍ മൂലാധാരം വഴിയാണ് കടന്ന് പോകുന്നത്. ഇതാണ് മന്മഥ പേശികള്‍ക്ക് പ്രാധാന്യം കിട്ടാന്‍ കാരണം.
സ്ഖലനം വൈകിച്ച് സംഭോഗ വേള ദീര്‍ഘിപ്പിക്കാന്‍ താന്ത്രിക വിദ്യ ഉപയോഗിച്ച് ഇനിയും പലതും ചെയ്യാന്‍ കഴിയും.
ഉന്മാദത്തിന്റെ പരകോടിയില്‍ നില്‍ക്കുന്പോള്‍ സ്വന്തം ശരീരത്തില്‍ നിന്നും ഊര്‍ന്നുപോകുന്ന ഊര്‍ജത്തിന്റെ താളം നിങ്ങളറിയുന്നുണ്ടെങ്കില്‍ അതാണ് പൂര്‍ണമായ സെക്സ് നല്‍കുന്ന പരമാനന്ദം. അത് ആസ്വദിക്കാനാവുന്ന മാനസിക നിലയില്‍ എത്തിക്കുകയാണ് താന്ത്രിക വിദ്യകള്‍ ചെയ്യുന്നത്.
സ്ഖലന നിയന്ത്രണംസംഭോഗം മുറുകുന്പോള്‍ സ്ഖലനത്തിന് മനസും ശരീരവും ദാഹിക്കും. ഈ പ്രേരണയ്ക്ക് എളുപ്പം വഴങ്ങാതിരിക്കാന്‍ മനസിനെ പ്രാപ്തമാക്കണം. സ്ഖലനം നടക്കാതെ രതിമൂര്‍ച്ഛയുടെ സുഖമറിയാന്‍ ശരീരത്തെ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനാണ് മന്മഥ പേശികള്‍ മുറുക്കുന്നതും അയയ്ക്കുന്നതും പരിശീലിയ്ക്കേണ്ടത്.
സംഭോഗ സമയത്ത് വൃഷണങ്ങളില്‍ ഏല്‍ക്കുന്ന മര്‍ദ്ദവും സ്പര്‍ശനവും സ്ഖലനം എളുപ്പമാക്കുന്നുണ്ട്. സ്ഖലനം സംഭവിയ്ക്കുന്നത് ശുക്ലം ഉല്‍പാദിപ്പിയ്ക്കുന്ന പ്രോസ്ട്രേറ്റ് ഗ്രന്ഥിയില്‍ നിന്നാണെങ്കിലും ബീജം നല്‍കുന്നത് വൃഷണങ്ങളാണെന്നതാണ് ഇതിന് കാരണം.
സ്ഖലനത്തിന് തൊട്ടുമുന്പ് വൃഷണങ്ങളെ സ്പര്‍ശന വിമുക്തമാക്കണം.
പറഞ്ഞപ്പോള്‍ പെട്ടെന്ന് തീര്‍ന്നെങ്കിലും അത്ര എളുപ്പമുളള പണിയല്ല ഇത്. എന്നാല്‍ പരിശീലനത്തിലൂടെ ഈ കഴിവ് സ്വായത്തമാക്കുന്നത് ലൈംഗികതയുടെ പൂരവിസ്മയത്തിലേയ്ക്ക് ഇരുവരെയും നയിക്കും.
വിവിധ സംഭോഗ രീതികള്‍
ഒരാളെ ഒന്നിലധികം രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നതില്‍ സംഭോഗനിലകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇത് ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകളെയും ലൈംഗിക താല്‍പര്യത്തെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതായത് ഒരാളിന് തൃപ്തി നല്‍കുന്ന സംഭോഗനില മറ്റൊരാളിന്റെ കാര്യത്തില്‍ പരാജയപ്പെട്ടേക്കാം.
ഇരുകൂട്ടര്‍ക്കും കൂടുതല്‍ ആനന്ദം നല്‍കുന്ന ഭോഗരീതികള്‍ കണ്ടെത്തി മനസിലാക്കുക തന്നെ വേണം.
കാമസൂത്രത്തില്‍ 64 ഭോഗരീതികള്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ പലരീതികളും പലരും തങ്ങളുടെ സ്വകാര്യതയില്‍ പരീക്ഷിച്ചിട്ടുമുണ്ടാകും.
💬 Comments
View all comments