Chapter Title : റേച്ചലും ടാർസനും [ശ്രേയ]
"ആയ്യേ….. " ഇങ്ങനെ ആണോ ഞാൻ അവന്റെ മുന്നിൽ നിന്നത്. എനിക്ക് നാണം തോന്നി. വേഗത്തിൽ ഡീസന്റ് ആയ ഒരു ചുരിദാർ എടുത്തിട്ട് ഞാൻ ഹാളിലേക്കു ഇറങ്ങി.
ടാർസൺ : മമ്മിയെ വിളിക്കണ്ടേ? ( അവൻ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചുകൊണ് ചോദിച്ചു)
ഞാൻ : മ്മ് വേണം. പക്ഷെ എങ്ങനെ പറയും. ഇതൂടെ മമ്മിക്ക് താങ്ങാൻ പറ്റില്ല.
ടാർസൺ : എന്ന് വെച്ച് പറയാതിരിക്കാൻ പറ്റുമോ? എന്തായാലും അറിയും. എന്നാ പിന്നെ നമ്മൾ തന്നെ പറയുന്നതാ നല്ലത്.
ഞാൻ : ഒന്നുടെ ഒന്ന് ആലോചി….
മുഴുമിപ്പിക്കുന്നതിനു മുൻപ് മമ്മി ഫോൺ എടുത്തു
ടാർസൺ : ഹലോ മമ്മി. ഒരു അർജന്റ് കാര്യം പറയാനാ വിളിച്ചത്
മമ്മി : എന്താടാ?
ടാർസൺ : മമ്മി സമാധാനായിട്ട് കേൾക്കണം
മമ്മി : പറയടാ…
ടാർസൺ : കേട്ടിട്ട് മമ്മി ഓവർ റിയാക്ട് ചെയ്യരുത്.
മമ്മി : നീ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയടാ ചെറുക്കാ
അവൻ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. ഫോണിന്റെ മറുഭാഗത്ത് മമ്മി ഇരുന്നു തേങ്ങുന്നതിന്റെ ശബ്ദം ഞാൻ കേട്ടു. കോഴി ഡോക്ടർ എന്താ എന്തിനാ കരയുന്നത് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു. നടന്ന കാര്യം മുഴുപ്പിക്കുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട് മമ്മി ഫോൺ കട്ട് ചെയ്തു. ടാർസൺ വീണ്ടും വിളിച്ചു പക്ഷേ എടുക്കുന്നില്ല.
ഞാൻ : എന്ത്പറ്റി?
ടാർസൺ : അറിയില്ലെടി മമ്മി പെട്ടെന്ന് കട്ട് ചെയ്തു. ഇപ്പോ വിളിച്ചിട്ട് എടുക്കുന്നുമില്ല.
5 മിനിറ്റ് കഴിഞ്ഞ് ഡോക്ടർ എന്റെ ഫോണിലേക്ക് വാട്സാപ്പിൽ വീഡിയോ കോൾ
💬 Comments
View all comments