Chapter Title : റീന [ആൽബി]
അത് ബാപ്പൂ,എന്ത് ധൈര്യത്തിലാ ഇവൻ ഇവിടെ?
അവനെ വിളിച്ചത് ഞാനാ.എന്റെ അഥിതി.ആ മാന്യത അവന് കിട്ടണം. ടാക്കൂർ സാബിന്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് ചുറ്റുമുള്ളവർ ഒരു വശത്തേക്ക് മാറി.
ക്ഷമിക്കണം മോനെ,വിട്ടുകള. വകതിരിവില്ലാതെ ഓരോന്ന് ചെയ്യുന്നതാ.
ബാപ്പു ഇവൻ? ആജാനുബാഹുവായ ഒരാൾ എന്തോ ചോദിച്ചപ്പോഴേക്കും ബാപ്പുവിന്റെ കൈകൾ ഉയർന്നു.പറയാൻ വന്നത് അതുവഴി ഇറക്കുന്നതവൻ കണ്ടത് അന്നാദ്യമായിരിക്കും.
നിങ്ങൾ ഉദ്ദേശിച്ച ആള് തന്നെയാ ഇത്.ഇവനെ വിളിച്ചത് ഞാനും.ഇവൻ ഇവിടെയുണ്ടാവും.നിങ്ങളുടെ സംശയം പോലെ ആയിരുന്നെങ്കിൽ ഇവനത് എന്നെ ആവാമായിരുന്നു. എടുത്തുചാട്ടം അത് നാശത്തിലെ എത്തിക്കൂ.അത് എല്ലാരും ഓർത്താൽ നന്ന്.ഒരുഗ്രശാസനയും കൊടുത്ത് അയാൾ അവനെയും കൂട്ടി അകത്തേക്ക് നടന്നു.
ബാപ്പുവുമൊത്തു അകത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ ചുറ്റും പരതിനടന്നു."മോനിപ്പൊ അവളെ തിരയുകയാവും അല്ലേ" ഇത് മനസ്സിലാക്കിയെന്നവണ്ണം അദ്ദേഹം ചോദിക്കുമ്പോൾ അവനൊന്നു മൂളുകമാത്രം ചെയ്തു.
മോനെ അവളിവിടെ അടുത്ത് ശിവക്ഷേത്രത്തിൽ പോയിരിക്കുന്നു. കുറച്ചു പൂജയും ചടങ്ങുകളും ഒക്കെയുണ്ട്.അതാ കാണാത്തെ.വൈകാതെ വരും.
ഉത്തരം വീണ്ടും ഒരു മൂളലിൽ ഒതുങ്ങി.
ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ.ഒന്ന് ഫ്രഷ് ആയി വാ.ദാ ഇതാണ് മോനുള്ള മുറി.അവൾ ഒരുക്കിയിട്ടാ പോയത്.കഴിയുമ്പോൾ താഴേക്ക് വന്നോളൂ.ആരും ഒന്നും പറയില്ല. സ്വന്തം വീടാണ്.അങ്ങനെയെ കരുതാവു.
താഴെയെത്തുമ്പോൾ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.അവനെ കണ്ടതും ബാപ്പു ഓരോരുത്തരെയായി പരിചയപ്പെടുത്തി.അവളുടെ അച്ഛനും അനുജന്മാരും ആയി അഞ്ചുപേർ.അവരുടെയെല്ലാം മുഖത്ത് ഒരു ഇഷ്ടക്കേട് നിഴലിച്ചിരുന്നു.ഇതിന്റെയിടയിൽ ഒരു സ്ത്രീ കോഫി കൊണ്ടുവന്നിരുന്നു. റീനയുടെ അമ്മ. അവരെ പരിചയപ്പെടുമ്പോൾ അധികം സംസാരിച്ചില്ലെങ്കിലും അവരുടെ വാക്കുകളിൽ എവിടെയോ ഒരു സ്നേഹം ഒളിഞ്ഞുകിടന്നു.
മുഷിച്ചിലായോ ഇവിടെ വന്നത്?
ഹേയ് അങ്ങനൊന്നും ഇല്ല സാബ്.
അല്ല,ബാപ്പു.അങ്ങനാ എല്ലാരും വിളിക്കുക.
ഓഹ്
💬 Comments
View all comments