Chapter Title : റീന [ആൽബി]
സോറി പെട്ടെന്ന്,അങ്ങനെ വിളിച്ചാൽ എന്തേലും ഇഷ്ട്ടക്കേട് തോന്നിയാലോ എന്നുകരുതി.
ഒരിഷ്ടക്കേടും ഇല്ല.അങ്ങനെതന്നെ വിളിച്ചാൽ മതി.മോനിങ്ങു വാ നമ്മുക്ക് അങ്ങോട്ട് മാറി ഇരിക്കാം.പരിചയമില്ലാത്ത ഇടമല്ലേ ബോറടിക്കുന്നുണ്ടാവും.തല്ക്കാലം ഈ വയസൻ കമ്പനി തരാം.ഇഷ്ടമാകുമോ എന്തോ.
അതെന്താ ബാപ്പു അങ്ങനെ.എനിക്ക് മിക്കവാറും എല്ലാ എയ്ജ് ഗ്രൂപ്പിലും ഫ്രണ്ട്‌സുണ്ട്. അവൾക്ക് അറിയാം.
അറിയാടോ അവൾ എന്നോട് എല്ലാം പറയും.തന്നെ കണ്ടതുമുതൽ എല്ലാം ഒരു പുള്ളി കുറയാതെ പറഞ്ഞിട്ടുണ്ട്.
പറയാറുണ്ട് അവൾ ബാപ്പുവിനെക്കുറിച്ചും.പക്ഷെ ഇപ്പോഴാ കാണുന്നതെന്ന് മാത്രം.
ദാ ഇതാണ് എന്റെ സാമ്രാജ്യം.മോൻ എങ്ങനാ കഴിക്കുന്നോ ഇപ്പൊ. ഒരു മൂഡിന്.
ഹേയ് ഞാൻ,..... അങ്ങനൊരു ശീലം...
പരുങ്ങണ്ട,ഞാനും കൂടാഡോ.മോള് പറഞ്ഞിട്ടുണ്ട് നല്ല കീറായിരുന്നു എന്ന്.എന്നാലും ഈ വയസൻ ഒരു ഉപദേശം തരാം.അല്ലേല് ഒരു ഫ്രണ്ട് സ്നേഹത്തോടെ പറയുന്നതായി കണക്കാക്കിയാൽ മതി. കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ മദ്യം നമ്മളെ ഭരിക്കാതെ നോക്കണം.
ഒത്തിരി കുറഞ്ഞു ബാപ്പു.കള്ള് എന്നെ കുടിക്കുകയായിരുന്നു അതൊക്കെ മാറ്റി ഒരു കണ്ട്രോൾ ലെവലിൽ എത്തിച്ചത് റീനയാ. ഒത്തിരി പിച്ചും മാന്തും ഒക്കെ കിട്ടീട്ടുണ്ട് അതിന്റെ പേരിൽ.
അത് അങ്ങനൊരു കുറുമ്പി.ഇവിടെ എന്റടുക്കലും ഉണ്ട്.കൂടുതലാകുമ്പോ ഒന്ന് വിരട്ടിവിടും.
നല്ല കൂട്ടാണല്ലേ നിങ്ങൾ.
അതെ,എന്റെ അടുക്കൽ അല്പം സ്വാതന്ത്ര്യം കൂടുതൽ അവൾക്കുണ്ട്. കുടുംബത്തിൽ ആകെയൊരു പെൺതരിയാ.അതിന്റെ ഒരു വാത്സല്യക്കൂടുതൽ.അതാ നിങ്ങളുടെ ഇഷ്ട്ടം അറിഞ്ഞപ്പോൾ എതിർക്കപ്പെടാൻ ഉണ്ടായ പ്രധാനകാരണം.
മനസ്സിലാവും ബാപ്പു.എനിക്കിപ്പൊ സങ്കടം ഒന്നുമില്ല.
ദാ തന്റെ ഇഷ്ട്ടപ്പെട്ട ബ്രാൻഡ്. 100പൈപ്പർസ്.കൂടാതെ ആപ്പിളിട്ട് കാച്ചിയ നല്ല നാടനും ഇരിപ്പുണ്ട്. നൗ ചോയ്സ് ഈസ് യുവേഴ്സ്.
നാടൻ ശീലമില്ല എന്നാലും ഒന്ന് ട്രൈ ചെയ്യാം.
കേട്ടതും കനത്തിൽ ഒരെണ്ണം
💬 Comments
View all comments