0%

Chapter Title : റീന [ആൽബി]

Author : alby Read All Parts 462

ഫ്ലൂയിഡ് തുടങ്ങുമ്പോൾ അവൾ ഒരു പകപ്പോടെ നോക്കിനിന്നു. കൂട്ടിരിപ്പുകാരനോട് അപൂർവം അവസരങ്ങളിൽ അലർജിക് റിയാക്ഷൻസ് ഉണ്ടാവാം എന്ന് ആശ്വസിപ്പിച്ച അവൻ റിയാക്ഷൻ ഫോം നിറക്കാൻ തുടങ്ങിയപ്പോൾ ഞെട്ടി.ബ്ലഡ്‌ ഗ്രൂപ്പ്‌ മാറിയിരിക്കുന്നു. പിറ്റേന്ന് സർജറിയുള്ള രോഗിക്ക് വേണ്ടി വാങ്ങിവച്ച രക്തവുമായി തിരിഞ്ഞുപോയിരിക്കുന്നു.ഏകദേശം അൻപതു മില്ലിലിറ്ററിനുമേൽ രക്തം അകത്തെത്തിയിരുന്നു.കാര്യങ്ങൾ ഏകദേശം പിടികിട്ടിയ റീന,ഒരു വശത്തേക്ക് തളർന്നിരുന്നു.കണ്ണ് നിറഞ്ഞുതുടങ്ങി.

എന്ത് ചെയ്യണം എന്നാലോചിച്ചുനിന്ന നിമിഷങ്ങൾ.ഒരുവശത്ത് പിഴവുമൂലം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന ക്ലൈന്റ്,മറുവശം ജീവിതവും കയ്യില്പിടിച്ചു തന്റെ സഹപ്രവർത്തക. ആരെ തള്ളും, ആരെ കൊള്ളും എന്ന് ചിന്തിച്ചുനിന്ന സമയം. മനസിനുള്ളിൽ നടന്ന വടംവലിയിൽ ഒടുക്കം അവൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു.നീതിന്യായങ്ങൾ നോക്കി അവളുടെ ഭാവിയും ജീവിതവും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാൻ,അവളെ ഒറ്റപ്പെടുത്താൻ തോന്നിയില്ല.തൻ കൂടെ നിന്നില്ല എങ്കിൽ........ അവിടെ അവൻ എത്തിക്സ് മറന്നു.

റീന,എന്ത് സംഭവിച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല.പക്ഷെ നിന്റെ അസൈമെന്റിൽ ഉള്ള ക്ലൈന്റ്, തന്റെ ഉത്തരവാദിത്വം ആണ്.

ഭയ്യാ,ഒന്നും മനപ്പൂർവം അല്ല.പേര് രണ്ടാളുടെയും ഒന്നാണ്. പെട്ടെന്ന് എടുത്തപ്പോ ബോക്സ്‌ മാറിപ്പോയി.

ഇനിയിപ്പോ എന്താകുമെന്ന് വല്ല നിശ്ചയം ഉണ്ടോ.

അറിയില്ല,എന്തുതന്നെയായാലും ഞാൻ സബ്മിറ്റ് ചെയ്തോളാം ഭയ്യ പേടിക്കണ്ട.

എന്നാ ഇയാളൊന്ന് കൂൾ ആയിക്കെ.നമ്മുക്ക് ചുരുങ്ങിയ സമയം മാത്രേ ഉള്ളു.പോയി ബ്ലഡ്‌ ആൻഡ് യൂറിൻ സാമ്പിൾ എടുക്കാനുള്ള വഴി നോക്ക്.

ഭയ്യാ........

പകച്ചുനിക്കാൻ സമയമില്ല. പെട്ടെന്നാവട്ടെ.ഏതായാലും കുറച്ചു നേരത്തിനുള്ളിൽ കാര്യങ്ങൾ വഷളാവും.എന്തേലും ചെയ്യണേ അതിനുമുന്നേ വേണം.വേഗം ആയിക്കോട്ടെ .ഞാൻ മാഡത്തിനെ ഇൻഫോം ചെയ്യാം.ഷിഫ്റ്റ്‌ ചെയ്യേണ്ടി വരും.

ഭയ്യാ എനിക്ക്, ആകെ......

ഇവിടെ നോക്ക് റീന, സംഭവിക്കാനുള്ളത് നടന്നുകഴിഞ്ഞു. ഇനി അങ്ങോട്ടുള്ളത് നോക്ക്. സാമ്പിൾ എടുക്കുന്ന കൂടെ വൈറ്റൽസ്

💬 Comments

View all comments