0%

Chapter Title : റീന [ആൽബി]

Author : alby Read All Parts 462

ഒന്നുടെ നോക്കിയേക്ക്.ഇങ്ങനെ പേടിച്ചുനിന്നാൽ കൈവിട്ടുപോകും. അതിനുമുന്നെ ഒന്ന് ശ്രമിക്കാം.മനസ്സിലാവുന്നുണ്ടോ.

ഡോക്ടർ എന്തുപറ്റി എന്നു ചോദിച്ചാൽ....

ഞാൻ ഒന്ന് സംസാരിക്കട്ടെ.നീ ചെന്ന് ഞാൻ പറഞ്ഞത് ചെയ്യ്.

ക്ലൈന്റിന്റെ ബ്ലഡ്‌ ആൻഡ് യൂറിൻ സാമ്പിൾ എടുക്കാൻ പറഞ്ഞേൽപ്പിച്ചുകൊണ്ട് റിനോഷ് ഡ്യൂട്ടി റൂമിലേക്ക് നടന്നു.

ഇതേസമയം ഡ്യൂട്ടിറൂമിൽ അല്പം മയങ്ങുകയാണ് ഡോക്ടർ അർച്ചന.വാതിൽ മുട്ടുന്നത് കേട്ട് അവനുമുന്നിൽ അവ തുറക്കപ്പെട്ടു.

എന്താ റിനോഷ്,എനി അർജന്റ്

ഉണ്ട് മാം, ഞാൻ അകത്തേക്ക് വന്നോട്ടെ.അല്പം സംസാരിക്കണം.

ഇപ്പോഴോ,നാളെ പോരെ?

അല്ല ഡോക്ടർ,ഇപ്പൊത്തന്നെ

വാ,ഇരിക്ക്.പറയു,എന്തുപറ്റി?

അത് മാം റൂം നമ്പർ ഏഴിലെ ക്ലൈന്റ്, നാളെ സർജറി ഉള്ളത്.അതിനു ബ്ലഡ്‌ ഇപ്പോഴേ ഇട്ടോട്ടെ.അല്പം ഹീമോഗ്ലോബിൻ കുറവാ.

ഇപ്പൊ വേണ്ടെടാ,എന്തിനാ ഈ രാത്രിക്ക്.ആഫ്റ്റർ സർജറി ഇട്ടാലും മതി.

നെഗറ്റീവ് ഗ്രൂപ്പ്‌ ആയതുകൊണ്ട് പുറത്തുനിന്നാ കിട്ടിയേ,അതാ ഞാൻ.

പോർട്ടബിൾ ഫ്രീസറിൽ അല്ലേ.ഇതിനാണോ അത്യാവശ്യം എന്ന് പറഞ്ഞത്.

അതല്ല ഡോക്ടർ,ചെറിയൊരു പ്രശ്നംഉണ്ട്.ഒന്ന് ഹെല്പ് ചെയ്യണം പറ്റില്ലാന്ന് പറയരുത് പ്ലീസ്.

ഓഹ്.നിന്റെ ഉരുണ്ടുകളി കണ്ടപ്പോഴേ സ്മെൽ ചെയ്തതാ ഞാൻ.കാര്യം പറ

മാം ഈ വെള്ളം കുടിച്ചേ.എന്നിട്ട് ഞാൻ പറയുന്നത് സമാധാനമായി കേൾക്കണം.ചാടിക്കടിക്കരുത്.

വളച്ചുകെട്ടാതെ പറയ്‌ നീ.

അത് ഡോക്ടറെ റീന,അവളുടെ ക്ലൈന്റിനു ബ്ലഡ്‌ ഇട്ടത് ഒന്ന് മാറിപ്പോയി.ആറിലെ ക്ലൈന്റ് ബാക്ക് പെയിൻ പറഞ്ഞപ്പോഴാ അറിഞ്ഞത്.

ഓഹ് മൈ ഗോഡ്........

ഡോക്ടറെ,ബ്ലഡ്‌ സ്റ്റോപ്പ്‌ ചെയ്തു.ഫ്ലൂയിഡ് തുടങ്ങിയിട്ടുണ്ട്.ഫസ്റ്റ് ലൈൻ വൈറ്റൽസ് ഓക്കേ ആണ്. അല്പം ചിൽസ് ഒഴിച്ചാൽ.സാമ്പിൾ എടുത്തു. ഇനി മാമിന്റെ കയ്യിലാ എല്ലാം.

നീയിത് എന്താ പറയുന്നേ.ഇത്രയും വലിയൊരു നെഗ്‌ളിജൻസ് നീ എത്ര കൂളായി ന്യായീകരിക്കുന്നു.ഞാനിത് റിപ്പോർട്ട്‌ ചെയ്യും.

ഡോക്ടറെ,അവൾ മനസറിഞ്ഞു ചെയ്തതല്ല.

എന്തായാലും,ആ

💬 Comments

View all comments