0%

Chapter Title : റീന [ആൽബി]

Author : alby Read All Parts 464

ക്ലൈന്റ് ഇപ്പൊ ഗുരുതരാവസ്ഥയിലാ.ജീവൻ തന്നെ അപകടത്തിലാ.എനിക്ക് ന്യായീകരിക്കാൻ പറ്റില്ല.

ഞാൻ കാലുപിടിച്ചു പറയാം.ഒന്ന് കണ്ണടചൂടേ

നീ നിന്റെ കാര്യം നോക്ക്. അവളായി വരുത്തിയത് അവളുതന്നെ അനുഭവിക്കട്ടെ.

ഡോക്ടറെ,പ്ലീസ്. ഒന്ന് കണ്ണടച്ചാൽ അവളുടെ ലൈഫ്...... കരിയർ....

മിണ്ടരുത് നീ.ഒരു വലിയ തെറ്റിനെ ന്യായീകരിക്കാൻ നോക്കരുത് റിനോഷ്.

അവളൊരു പെണ്കുട്ടിയല്ലേ ഡോക്ടർ, ആ ഒരു പരിഗണന കൊടുത്തൂടെ.ഒന്ന് കണ്ണടച്ചുകൂടെ.

ഇനി ഒരു സംസാരം വേണ്ട.നീ ചെന്ന് ക്രിട്ടിക്കൽ കെയറിൽ ഷിഫ്റ്റ്‌ ചെയ്യാനുള്ള കാര്യം നോക്ക്.ഞാൻ വരുന്നു.

തീരുമാനിച്ചോ??????എങ്കിൽ ഒപ്പം എന്റെ പേരും വക്കണം.ഈ പ്രശ്ത്തിൽ എന്തുതന്നെ ആയാലും ഞാൻ കൂടെനിക്കും.എന്താന്ന് വച്ചാൽ ചെയ്തോ.

ക്ലൈന്റിനെ ഷിഫ്റ്റ്‌ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയതുകൂടിയില്ല. ഡോക്ടർ കൂടെയുള്ളവരോട് കാര്യം പറഞ്ഞുമനസിലാക്കുമ്പോഴും ഒരു പ്രതീക്ഷയുമില്ലാതെ അവർ കേട്ടുനിന്നു.പറ്റിയ അബദ്ധം അവരെ അറിയിച്ചില്ല എങ്കിൽകൂടി.അവൾ ക്ലൈന്റിനൊപ്പം പോകുമ്പോൾ ഡോക്ടർ അവനെ പിടിച്ചുനിർത്തി.

നീയെന്തു ഭാവിച്ചാ റിനോഷ് ഓരോന്നിലും തലയിടുന്നെ.

ചില കാര്യങ്ങളിൽ വരുംവരായ്ക നോക്കാറില്ല ഡോക്ടർ.അത് ഡോക്ടറെക്കാൾ നന്നായി ആർക്കാ അറിയുക.

ഈ ലോകത്തിൽ ഒരാളോടെനിക്ക് കടപ്പാട് ഉണ്ട്. എന്ത് തന്നെ ചെയ്താലും അതിന് പരിഹാരം ആവില്ല.നിന്റെ അമ്മ പകുത്തുകൊടുത്ത കരളിലാ എന്റെ മോള്......അതിനായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല,ഈ നിമിഷം വരെ.അതുകൊണ്ട് മാത്രം ഞാനൊന്ന് കണ്ണടക്കുവാ.ഫയൽ രണ്ടും തന്നെ.

ഈ സമയം ക്രിട്ടിക്കൽ കെയറിലും സീനിയർ ഡോക്ടറെയും കാര്യങ്ങൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു ഡോക്ടർ അർച്ചന.ഒരുവിധം എല്ലാവരെയും കൺവിൻസ് ചെയ്യാൻ അവർക്കായി.

"റിനോഷ് ഇത് നോക്കിയേ ഞാൻ നോട്ട് ഇട്ടത് ശരിയായ ഗ്രൂപ്പിന്റെ ആണ്.പിന്നിതെങ്ങനെ?ഈ ലേബൽ ഓടിച്ചത് ഞാനല്ലല്ലോ,മറിയാ ഒട്ടിച്ചിരിക്കുന്നത്"

അത് ഡോക്ടർ,നോട്സിനു ശേഷം ബ്ലഡ്‌ പോർട്ടബിൾ

💬 Comments

View all comments