Chapter Title : റീന [ആൽബി]
ഫ്രീസറിൽ വച്ചിരുന്നു.ക്ലൈന്റിന് അല്പം പനിച്ചത് കാരണം സെറ്റിൽ ആയിക്കഴിഞ്ഞാണ് അവൾ സ്റ്റാർട്ട് ചെയ്തേ.അങ്ങനെ മാറിപ്പോയതാ.
ദാ നോട്ട് എഴുതിയിട്ടുണ്ട്.പഴയ നോട്ട് മാറ്റി വേണ്ടത് ചെയ്യ്.പിന്നെ പുറത്തൊരാൾ ഇതറിയരുത്.സർജന് ഇൻഫർമേഷൻ കൊടുത്തിട്ടുണ്ട്. ഇപ്പൊ ആ ബ്ലഡ് അങ്ങ് ഇട്ടേക്ക്.
താങ്ക്സ് ഡോക്ടറെ........
അതൊക്കെ അവിടെ നിക്കട്ടെ. ഫയലിൽ വല്ലോം ചെയ്യാനുണ്ടെൽ ചെയ്തു കൊടുത്തുവിടാൻ നോക്ക്. അല്ലേല് വിളിക്കാൻ തുടങ്ങും.....
ഡോക്ടർ പോയതും,അവൻ തെറ്റായി ഓടിച്ചിരുന്ന ലേബൽ മുഴുവൻ ഇളക്കിയെടുത്തു.ആ പേപ്പറുകൾ മുഴുവൻ കീറി ഫ്ലഷ് ചെയ്തുകളഞ്ഞു.രണ്ടു ഫയലുകളിലും ശ്രദ്ധയോടെ നോട്ട്സും ലേബലും അറ്റാച്ച് ചെയ്തു.ബ്ലഡ് സെറ്റിൽ കണക്ട് ചെയ്ത് കുറച്ച് ടോയ്‌ലെറ്റിൽ ഒഴുക്കിയശേഷമാണ് റീയാക്ഷൻ ഫോമിനൊപ്പം ബ്ലഡ് ബാങ്കിൽ കൊടുത്തുവിട്ടത്.ഷിഫ്റ്റിംഗ് കഴിഞ്ഞു റീന എത്തിയപ്പോഴേക്കും റൂം നമ്പർ ഏഴിൽ ബ്ലഡ് ചലിച്ചുതുടങ്ങിയിരുന്നു.
ഭയ്യാ ഡോക്ടർ എന്തേലും.....
ഒരുവിധം സമ്മതിച്ചു.പേടിക്കണ്ട, നാലാമതൊരാൾ അറിയരുത്. പിന്നൊരു കാര്യം ആരേലും എന്തേലും ചോദിച്ചാൽ ബ്ലഡ് റിയാക്ഷൻ ഉണ്ടായി,അതിൽ കൂടുതൽ ഒന്നും അറിയില്ല.അങ്ങനെ പറയാവു.
എനിക്കെന്തോ പേടിപോലെ.
പേടിക്കരുത്,അബദ്ധത്തിൽ എന്തേലും പറഞ്ഞുപോയാൽ ഭാവി കൂമ്പടഞ്ഞുപോവും.നാളെ എന്തായാലും വിളിപ്പിക്കും.ബ്ലഡ് ബാങ്ക് മാനേജർ തൊട്ട് എല്ലാ അടകോടനും കാണും.ഓരോ മറുപടിയും സൂക്ഷിച്ചു പറയുക.പിന്നെ ഡോക്ടറെ ഒന്ന് കണ്ടേക്ക്,ഒരു താങ്ക്സും പറഞ്ഞോ. ഇപ്പൊ അവര് കൂടെനിന്നില്ലേൽ പെട്ടു പോയേനെ.
പിന്നീടുള്ള ദിവസങ്ങളിൽ റീന അല്പം ഗ്ലൂമിയായി കാണപ്പെട്ടു.ബ്ലഡ് റിയാക്ഷൻ ഉണ്ടായതും ക്ലൈന്റ് വൃക്ക തകരാറിലായി പൾമൊണറി എഡിമ മൂലം ഇഹലോകം വെടിഞ്ഞതും അവളെ തളർത്തിയിരുന്നു.ബോഡി മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അവളുടെ കണ്ണീർ പൊഴിഞ്ഞുവീണത് അധികമാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഉള്ളിലെ നുറുങ്ങുന്ന ഹൃദയവേദന അവന് മനസിലാകുമായിരുന്നു.മുറപ്രകാരം അന്വേഷണം വന്നെങ്കിലും പ്രമാണരേഖകളുടെ ബലത്തിൽ അവയൊക്കെ
💬 Comments
View all comments