Chapter Title : റീന [ആൽബി]
അടുത്തുതന്നെയുണ്ട്. പക്ഷെ ആളിപ്പോ ബനാറസിൽ പോയേക്കുവാ ക്ലാസ്സ് എടുക്കാൻ.
പിന്നെ,എങ്ങോട്ടാ ഇപ്പൊ ഒരു യാത്ര. ഒറ്റക്ക് പതിവില്ലല്ലോ.
ഒന്നുല്ല മത്തായിച്ചാ.സാഹചര്യം അങ്ങാനായിപ്പോയി.
എന്താടാ,എന്തുപറ്റി?
ഇതിപ്പോ അവളെ, ആ റീനയെ ഒന്ന് കാണാൻ ഇറങ്ങിയതാ.അവൾക്ക് ഒന്ന് കാണണം പോലും.
ഇടക്കെപ്പോഴോ അച്ചൻ പറഞ്ഞിരുന്നു,ബ്രേക്ക് അപ്പ് ആയിന്ന്.എന്താന്നൊന്നും പറഞ്ഞില്ല.എന്നിട്ടും ഇപ്പൊ എന്തിനാ ഒരു കൂടിക്കാഴ്ച്ച.
അതെ ആറു മാസം കഴിഞ്ഞു. അവളെ കണ്ടിട്ടും.ഇനി വേണ്ട എന്നുതന്നെ ഉറപ്പിച്ചതാ പക്ഷെ... ഇതിപ്പൊ അവളുടെ കല്യാണമാ ഈ 21ന്.അതാ ഇറങ്ങിയെ.ഒന്ന് കാണണം എന്നൊരാഗ്രഹം പറയുമ്പോൾ എങ്ങനാ പറ്റില്ലാന്ന് പറയുക.
അപ്പോഴേക്കും ചാടി പുറപ്പെട്ടു അല്ലേ.
വിളിച്ചത് അവളുടെ ഗ്രാൻഡ് പാ ആണ്.കേണൽ ഉജ്വൽ ടാക്കൂർ.അങ്ങേർക്കും ഒന്ന് കാണണംപോലും.നമ്മുക്ക് ഒരാളുടെ ഒരാഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞാൽ...എന്താ പറയുക അപ്പൊ അത്രേ ചിന്തിച്ചുള്ളൂ.
എന്താ നിങ്ങളുടെ ഇടയിൽ ഉണ്ടായത് എന്നൊന്നും ചോദിക്കുന്നില്ല. അല്ലേലും ഇനി അതൊക്കെ ചികഞ്ഞിട്ട് എന്തിനാ.നീ അതോർത്തു ലൈഫ് സ്പോയ്ൽ ചെയ്യാതിരുന്നാൽ മതി.
ആദ്യം ബുദ്ധിമുട്ടായിരുന്നു അച്ചോ.പിന്നെ ഒന്നാലോചിച്ചപ്പോൾ നഷ്ട്ടപെട്ടതോർത്ത് വിഷമിക്കുന്നതിനേക്കാൾ വരാനുള്ള നല്ല നാളുകൾ സ്വപ്നം കാണുന്നതാണെന്ന് തോന്നി.ഇപ്പൊ ആ സ്വപ്‌നങ്ങൾ പിന്തുടരുമ്പോൾ വല്ലാത്തൊരു ഫീൽ.ഇപ്പോ എനിക്കതിൽ ഒരു വിഷമോം ഇല്ലച്ചോ. എന്റെ സ്നേഹം അവൾക്ക് വിധിച്ചിട്ടില്ല എന്നു ഞാൻ കരുതി അതങ്ങ് മറന്നു.
അതൊക്കെ പോട്ടെ. ഇനി നീയവിടെ ചെല്ലുമ്പൊ വല്ല പ്രശ്നോം?ഞാൻ വരണോടാ.
വേണ്ട മത്തായിച്ചാ,ഒന്നും ഉണ്ടാവില്ല. അദ്ദേഹത്തിന്റെ ഉറപ്പാ.അവിടുത്തെ അവസാന വാക്ക്.ഞാനത് വിശ്വസിക്കുന്നു.
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.
അതെ വിശ്വാസം,അതിന്റെ ഒരു ഉറപ്പിലല്ലേ മത്തായിച്ചാ ഓരോ ജീവിതവും.നാളെയുടെ പ്രതീക്ഷ നശിച്ചാൽ,ഇനി മുന്നോട്ട് എന്ത് എന്നുള്ള വിശ്വാസം ഒരുവന്
💬 Comments
View all comments