Chapter Title : രേണുകേന്ദു 1 [Wanderlust]
മുറ്റത്തേക്കിറങ്ങിയ അവരെ ആരതി തടഞ്ഞെങ്കിലും ഇന്ദു വഴങ്ങിയില്ല…
: ഇന്ദൂ…. അവന്റെ മൂത്ത പെങ്ങളാ പറയുന്നേ. നീ പോവരുത്. അവന്റെ ബോധം തെളിയട്ടെ. ഞാൻ സംസാരിക്കാം അവനോട്
: വേണ്ട ചേച്ചീ… ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല… വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന പീഡനത്തിന്റെ കഥയുണ്ട് പറയാൻ. അതൊന്നും പോരാഞ്ഞിട്ട് അയാൾ പറഞ്ഞതുകേട്ടില്ലേ.. ഞാൻ വേറൊരുത്തന്റെ കൂടെ പോയെന്ന്. ഇനി നിങ്ങൾ എന്നെ മോശക്കാരിയാക്കരുത്. അതുകൊണ്ട് പറയാം… നിങ്ങളുടെ പൊന്നാങ്ങളയ്ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ട്. ആർക്കൊക്കെ എന്തൊക്കെ കൊടുത്തിട്ടുണ്ടെന്ന് കണ്ടറിയണം..
പുതിയ മേത്തച്ചിയെ കിട്ടിയപ്പോ അയാൾക്ക് എന്നെയും മോളെയും വേണ്ടാതായി.. ചേച്ചിക്ക് അറിയോ ഈ വീട്ടിലെ കാര്യങ്ങൾ എങ്ങനാ നടക്കുന്നതെന്ന്.. പൈസ മുഴുവൻ കണ്ടവളുമാരല്ലേ കൊണ്ടുപോകുന്നത്… എന്നിട്ട് രാത്രി കുടിച്ചു കൂത്താടി വന്നിട്ട് അയാളുടെ ആക്രാന്തത്തിനും കാമ പ്രാന്തിനും ഞാൻ കിടന്നുകൊടുക്കണം… മതിയായി ലളിയേച്ചി… ഈ പെണ്ണിനെയോർത്തിട്ടാ, അല്ലേൽ പണ്ടേ ഞാൻ…...
: അമ്മായിയും രേണുവും രാത്രി എങ്ങോട്ട് പോകാനാ.. ഇന്ന് വീട്ടിൽ കഴിയാം. രാവിലെയാവട്ടെ എന്നിട്ട് തീരുമാനിക്കാം എന്താ വേണ്ടതെന്ന്. രണ്ടാളും വന്നേ
: വേണ്ട..വലിയ സ്വീകരണമൊന്നും കിട്ടിയില്ലെങ്കിലും എന്റെ വീട്ടിൽ കയറ്റാതിരിക്കില്ല. ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ട്. എന്തെങ്കിലും ജോലി ചെയ്ത് ഞാനും മോളും ജീവിച്ചോളാം… പോട്ടെ ലളിയേച്ചി…
മുറ്റത്തുനിന്നും നീങ്ങിയ ഇന്ദുവിന് പുറകെ ആദിയും നടന്നു. അവന്റെ വാക്കുകളെ ചെവിക്കൊള്ളാതെ ഇന്ദു രേണുവിന്റെ കൈപിടിച്ച് മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. നിറകണ്ണുകളോടെ ആദിയെ തിരിഞ്ഞുനോക്കിയ രേണുവിന്റെ മുഖം അവനെ അലട്ടി. വീട്ടിലേക്കോടിയ ആദി വണ്ടിയുമായി വന്ന് ഇന്ദുവിന് മുന്നിൽ നിർത്തി.
: എന്റെ വീട്ടിലേക്ക് വരുന്നില്ലെന്നല്ലേ
💬 Comments
View all comments