0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.6K

ഉള്ളു. വണ്ടിയിൽ കയറാമല്ലോ. ഞാൻ കൊണ്ടുവിടാം… വാ കേറ്

: വേണ്ടഡാ … ചെയ്തതിനൊക്കെ നന്ദി. ഇനി ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ ..  നിൽക്കാതെ നടന്നേ രേണു

: അമ്മായി…. കൃഷ്ണന്റെ പെങ്ങളെ മോനായി ജനിച്ചത് എന്റെ തെറ്റല്ല.. എന്തായാലും ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതല്ലേ അപ്പൊ പിന്നെ പേടി കാണില്ലല്ലോ. പിന്നെയെന്താ എന്റെ വണ്ടിയിൽ കയറിയാൽ. നിങ്ങളോടുള്ള സ്നേഹംകൊണ്ട് മാത്രം വന്നതല്ല ഞാൻ, എന്റെ മനസിനെ സമാധാനിപ്പിക്കാൻ കൂടിയാ. അസമയത്ത് പെട്ടിയുമായി രണ്ടു പെണ്ണുങ്ങൾ റോഡിലേക്കിറങ്ങിയാൽ ആങ്ങള ചമയാൻ കുറേ കപട സദാചാര വാദികൾ ഉണ്ടാകുമെന് അറിയുന്നതുകൊണ്ട് വന്നതാ.. കൂടുതൽ ഡയലോഗൊന്നും വേണ്ട… വണ്ടിയിൽ കയറ്..

ആദി പറഞ്ഞു കഴിയുമ്പോഴേക്കും രേണു ഡോർ തുറന്ന് ബാഗ് വണ്ടിയിൽവച്ചു. ഇന്ദു അവളുടെ കയ്യിൽ പിടിച്ചെങ്കിലും രേണു കൂട്ടാക്കിയില്ല.

: ഈ രാത്രി ഏറ്റവും സുരക്ഷിതമായി പോകാൻ പറ്റുന്നത് ആദിയേട്ടന്റെ കൂടെത്തന്നെയാ.. അമ്മ വെറുതേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ കയറാൻ നോക്ക്..

ഗത്യന്തരമില്ലാതെ ഇന്ദു ആദിയുടെ കൂടെ യാത്ര തുടർന്നു. അസമയത്ത് ബാഗുമായി വന്ന മകളെ കണ്ടതോടെ ഇന്ദുവിന്റെ അമ്മയുടെ മുഖം വാടി. മുഖം കനപ്പിച്ച് പുറത്തേക്കിറങ്ങിവന്ന ആങ്ങളയുടെ മുഖത്തേക്ക് നോക്കാതെ ഇന്ദുവും രേണുവും വീടിനകത്തേക്ക് പ്രവേശിച്ചു. മുഖത്തെ സന്ദേഹങ്ങൾ മാറ്റിവച്ച് ആദിയോട് അയാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാര്യങ്ങളൊക്കെ കേട്ടറിഞ്ഞശേഷം പുച്ഛഭാവത്തോടെ ഒരു ചിരിയും ചിരിച്ചുകൊണ്ട് അയാൾ ആദിയെ യാത്രയാക്കി. വീട്ടിൽ തിരിച്ചെത്തിയ ആദി, കൃഷ്ണന്റെ വഴിവിട്ട സഞ്ചാരം നിരീക്ഷിക്കാൻതന്നെ തീരുമാനിച്ചു.

അടുത്ത ദിവസംതന്നെ നാട്ടിലാകെ വാർത്ത പരന്നു. ഇന്ദു കൃഷ്ണനുമായി പിണങ്ങി വീടുവിട്ടിറങ്ങിയെന്നേ നാട്ടുകാർക്ക് അറിയൂ. കൃഷ്ണന്റെ

💬 Comments

View all comments