Chapter Title : രേണുകേന്ദു 1 [Wanderlust]
മാസത്തെ ലീവിന് വന്ന കൃഷ്‌ണനുവേണ്ടി വീട്ടുകാർ കൊണ്ടുപിടിച്ച പെണ്ണുകാണൽ ആരംഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആയിഷയെപ്പോലെ അതിസുന്ദരിയായ ഇന്ദുവിനെ കൃഷ്ണൻ കണ്ടുമുട്ടുന്നത്. കോളേജിൽ പോയ്കൊണ്ടിരുന്ന ഇന്ദുവിന്റെ പുറകെ ബൈക്കിൽ ചെത്തിനടന്ന സുന്ദരനെ ഇന്ദുവും ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെയിരിക്കെ യാദൃച്ഛികമായി ഇന്ദുവിന്റെ വീട്ടിലേക്ക് പെണ്ണുചോദിക്കാൻ കൃഷ്ണൻ കയറിചെന്നതും ഇന്ദു തീർത്തു പറഞ്ഞു, ഈ ചെറുക്കനെ മതിയെന്ന്. ആയിടയ്ക്കാണ് ഇന്ദുവിന്റെ പുറകെനടക്കുന്ന കൃഷ്ണനെക്കുറിച്ച് ആരോ പറഞ്ഞു ഇന്ദുവിന്റെ വീട്ടുകാരറിയുന്നത്.
രണ്ടുപേരും പ്രണയത്തിലായിരുന്നെന്നും തങ്ങളെ കബളിപ്പിക്കാനാണ് കൃഷ്ണൻ ഒന്നുമറിയാത്തപോലെ പെണ്ണുചോദിക്കാൻ വന്നതെന്നും പറഞ്ഞു ഇന്ദുവിന്റെ ഏട്ടൻ കല്യാണത്തിന് എതിർത്തു. വിദ്യാസമ്പന്നയായ ഇന്ദുവിനെ ഒരു ഡ്രൈവർക്ക് കെട്ടിച്ചുകൊടുക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞപ്പോൾ ഇന്ദു കൃഷ്ണനെ മതിയെന്ന് ഉറച്ച നിലപാടെടുത്തു. അവസാനം ഇന്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർക്ക് കൃഷ്ണനുമായുള്ള ബന്ധത്തിന് സമ്മതിക്കേണ്ടിവന്നു. പക്ഷെ ഇന്ദുവും വീട്ടുകാരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു.
: ആ ആയിഷ ആയിരിക്കുമോ ഇപ്പൊ മാമന്റെ….
: അവൾതന്നെ.. ഇത്രയും കാലം ഭർത്താവുമായി വിദേശത്ത് ആയിരുന്നു. അയാൾ പെട്ടെന്നൊരുദിവസം മരണപെട്ടപ്പോഴാണ് നാട്ടിലേക്ക് വന്നത്. നിങ്ങൾ പുതിയ പിള്ളേരുടെ എന്തോ ഒരു കുന്തം ഇല്ലേ ഫേസ്ബുക്കോ അങ്ങനെന്തോ… അതുവഴിയാണ് ആദ്യമൊക്കെ മെസ്സേജ് അയക്കലും സംസാരിക്കലുമൊക്കെ... ഒരു മോളുള്ളത് ഏതോ ചെറുക്കനെ പ്രേമിച്ചാണ് കെട്ടിയതെന്ന് കേട്ടു, അവൾ ഗൾഫിൽത്തന്നെ ആണെന്ന കേട്ടത്. ഒരുദിവസം കൃഷ്ണൻ വണ്ടിയുമായി ദൂരെയെവിടയോ പോയിരുന്നു. പോയി വന്നപ്പോൾ നല്ല സന്തോഷത്തിലായിരുന്നു. അന്ന് ഞങ്ങൾക്കൊക്കെ പാർട്ടിയും തന്നു. കളഞ്ഞുപോയതെന്തോ തിരിച്ചുകിട്ടിയെന്ന പറഞ്ഞത്..
: ഇയാൾക്ക് പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും ആ പാവം അമ്മേം മോളേം എന്തിനാ പിന്നെ കഷ്ടപെടുത്തുന്നെ. ഇത്രയും വയസായില്ലേ ഇനിയെങ്കിലും മര്യാദയ്ക്ക് ജീവിച്ചൂടെ
💬 Comments
View all comments