Chapter Title : രേണുകേന്ദു 1 [Wanderlust]
വാനോളം ആസ്വദിച്ച കാലം.
പെണ്ണിന്റെ മുഴപ്പും തിളക്കവും കൂടിവരുന്നതുകണ്ട വീട്ടുകാർക്ക് ആധിയായി. സ്കൂൾ പഠനകാലം കഴിഞ്ഞ് തുടർപഠനത്തിന് പോകാതെ കൃഷ്‌ണൻ ഓരോ ജോലികൾക്ക് പോയികൊണ്ടിരുന്നപ്പോഴും ഇരുവരും പലയിടങ്ങളിൽവച്ച് കണ്ടുമുട്ടി. പ്രായത്തിന്റെ ചോരത്തിളപ്പിൽ ആയിഷ കൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന് സന്ദർഭം ഒത്തുവരുമ്പോൾ അയാൾ ആയിഷയുടെ കിളിവാതിലിൽ മുട്ടിവിളിക്കും. ഇരുവരും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നായ ദിനരാത്രങ്ങൾ. അതികഠിനമായ പ്രണയത്തിൽ ലയിച്ചങ്ങനെ നിൽക്കുമ്പോഴാണ് ആയിഷയ്ക്ക് കല്യാണാലോചനയുമായി അവളുടെ വീട്ടുകാർ മുന്നോട്ട് വന്നത്.
ഈ കാര്യം കൃഷ്ണനെ അറിയിച്ച അവൾ മറുപടികേട്ട് ഞെട്ടിപ്പോയി. കൃഷ്ണൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചപോലെ അവളെ കൈയൊഴിഞ്ഞു. ഒരു വർഗീയ ലഹളയ്ക്ക് ഈ നാട് സാക്ഷിയാക്കരുതെന്ന് അയാൾ ആയിഷയെ പറഞ്ഞു മനസിലാക്കി. മനസില്ലാമനസോടെ ആയിഷ കൃഷ്ണനിൽനിന്നും അകന്നു. പക്ഷെ കല്യാണത്തിന് ശേഷവും ആയിഷയെ കാണാനായി പലവട്ടം കൃഷ്ണൻ അവളുടെ വീടിന്റെ പരിസരങ്ങളിൽ കറങ്ങിനടന്നു. ആയിഷയുടെ അത്തറിന്റെ മണമുള്ള മേനിയിൽ അലിഞ്ഞുചേർന്നിരുന്ന കൃഷ്ണന് അവളുടെ പൂമ്പൊടി നുകരാൻ വീണ്ടും ആശതോന്നിയിട്ടാവണം അവൻ പലതവണ അവളെ കാണാൻ ശ്രമിച്ചു.
ഒടുവിൽ തന്റെ ഭർത്താവ് ഇല്ലാത്ത സമയത്തൊക്കെ ആയിഷ കൃഷ്ണനുമുന്നിൽ വീണ്ടും ഇതൾവിടർത്തി. കല്യാണശേഷവും തന്റെ കാമുകനെ നെഞ്ചിലേറ്റി ആയിഷ ജീവിച്ചു. അങ്ങനെ രണ്ടുപേരും മതിമറന്ന് ആഘോഷിക്കുമ്പോഴാണ് ഇടിത്തീപോലെ കൃഷ്ണന് ഗൾഫിലേക്കുള്ള വിസ വരുന്നത്. പിന്നീട് ഒരിക്കലും ആയിഷയ്ക്ക് കൃഷ്ണനുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ചെറിയ പ്രായത്തിൽ ഗൾഫിലേക്ക് പോയ കൃഷ്ണൻ 5 വർഷങ്ങൾ കഴിഞ്ഞുവരുമ്പോൾ ആയിഷ ആ നാടുവിട്ട് എങ്ങോട്ടോ മറഞ്ഞിരുന്നു. ചെനപൊട്ടിയ കാലം മുതൽ പെണ്ണിന്റെ മേനിയഴകിൽ വിരാജിച്ച കൃഷ്ണനെ ആയിഷയുടെ വിയോഗം വല്ലാത്ത നഷ്ടബോധത്തിലെത്തിച്ചു.
6
💬 Comments
View all comments