0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.5K

നീട്ടിവിളിച്ചത് ആരതിയെ ആണെങ്കിലും ഇറങ്ങിവന്നത് ആദിയാണ്. ചെറുക്കന്റെ മുഖം നല്ല കടന്നൽ കുത്തിയതുപോലുണ്ട്. സാധാരണ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞാണ് ആദി താഴേക്ക് വരുന്നത്. പതിവിന് വിപരീതമായി ഉറക്കമെഴുന്നേറ്റ ഉടനെയാണല്ലോ ആദി വരുന്നത് എന്ന് ആലോചിക്കുകയായിരുന്നു ലളിത..

: അമ്മ ഇന്നലെ രാത്രി എന്റെ മുറിയിൽ വന്നോ…

: ആ വന്നു… എന്താടാ, എനിക്കവിടെ വന്നൂടെ

: വന്നിട്ട് എന്താ ചെയ്തത്… ഒന്ന് വിശദമായി പറഞ്ഞേ

:  ഞാൻ എന്തുചെയ്യാൻ… ലൈറ്റ് ഓഫാക്കി നിന്നെ പുതപ്പിച്ചു, തിരിച്ചു വന്നു… ആഹ് പിന്നെ  കമ്പ്യൂട്ടർ ഓഫാക്കിയിരുന്നു..

: എങ്ങനാണോവോ ഭവതി അത് ഓഫാക്കിയത്…

: നീ നിന്ന് നാടകം കളിക്കാതെ കാര്യം പറയെടാ ചെറുക്കാ… എനിക്ക് വേറെ പണിയുണ്ട്

: അമ്മയായിപ്പോയി… ചേച്ചിയെങ്ങാൻ ആയിരുന്നേൽ അടിച്ച് കരണം പുകച്ചേനെ ഞാൻ…

: എന്താടാ, അത് കേടായോ….

: ഒലക്ക… അമ്മയിനി മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത്. കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കിയ പ്രോഗ്രാം ആണ്. നിങ്ങളെയൊക്കെ ധാരണ എന്താ… പാതിരാത്രി കമ്പ്യൂട്ടറിൽ മറ്റേത് കാണാൻ മാത്രമേ പിള്ളേര് ഇരിക്കൂ എന്നാണോ… എന്റെ ഒരാഴ്ചത്തെ പണിയാ നശിപ്പിച്ചത്..

: അയ്യോ… ഞാൻ കരുതി അതെന്തോ പൊട്ടിത്തെറിക്കാൻ പോകുവാണെന്ന്.. നീ ചൂടാവല്ലേ കുട്ടാ..

അടുക്കളയിലെ ബഹളം കേട്ട് തലമുടി ഒതുക്കി കെട്ടിക്കൊണ്ട് ആരതി എഴുന്നേറ്റ് വന്നു. അമ്മയോടുള്ള ദേഷ്യത്തിന് അവളെ നാല് തെറിപറഞ്ഞശേഷം ആദി മുകളിലേക്ക് കയറിപ്പോയി. ഉറക്കച്ചടവിൽ ഒന്നും മനസിലാവാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ.

……………………….

ഇതാണ് ആദിയെന്ന ആദിത്യന്റെ കുടുംബം. കൊറോണ സമയത്ത് ന്യൂസിലാൻഡിൽനിന്നും, കിട്ടിയ അവസരം പാഴാക്കേണ്ടല്ലോ

💬 Comments

View all comments