0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.5K

എന്നുകരുതി കേരളം പിടിച്ചതാണ് ആദി. അറിയപ്പെടുന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിൽ ജോലിചെയ്യുന്ന ആദി പിന്നീട് ഒരു തിരിച്ചുപോക്കിന് മുതിർന്നില്ല. കമ്പനിയുടെ നിർദേശപ്രകാരം വീട്ടിലിരുന്ന് ജോലിചെയ്യുകയാണ്. എപ്പോ വേണമെങ്കിലും തിരിച്ചുപോകാനുള്ള അവസരമുണ്ടെങ്കിലും നാട്ടിൽ തന്നെ നിന്നുകൊണ്ട് പണം സമ്പാദിക്കാനാണ് ആദിക്ക് താല്പര്യം.

കുളിച്ചൊരുങ്ങി പ്രഭാത ഭക്ഷണം കഴിച്ചശേഷം തന്റെ വണ്ടി തുടച്ചു വൃത്തിയാക്കുകയാണ് ആദി. പുറംതിരിഞ്ഞുനിന്ന് ഗ്ലാസ് വൃത്തിയാക്കുന്ന അവന്റെ ദേഹത്തേക്ക് ചാറ്റൽമഴപോലെ വെള്ളം തെറിച്ചതും അവൻ തലവെട്ടിച്ചു നോക്കി. കിഴക്കുനിന്ന് പൊൻപ്രഭചൊരിയുന്ന സൂര്യരശ്മികൾക്കിടയിൽ തിളങ്ങിനിൽക്കുന്ന ആ മാലാഖയുടെ മുഖത്തുനോക്കി വഴക്കുപറയാൻ അവനായില്ല. വൃശ്ചികമാസ പുലരിയിലെ കുളിർ കാറ്റിൽ അവളുടെ ഗന്ധം ആദിയുടെ നാസികകളെ ഉണർത്തി. അത്തറിന്റെ മണമുള്ള മണവാട്ടിമൊഞ്ചുള്ള അവളുടെ മുഖം അവന്റെയുള്ളിൽ കുളിർമഴ പെയ്യിച്ചു.

: ഹലോ… ഈ ലോകത്തൊന്നും അല്ലെ.

: ആഹ് നീയോ…. എന്താ രാവിലെതന്നെ..

: ആഹ് ഞാൻ തന്നെ.. പിന്നെ ആരാണെന്ന വിചാരിച്ചത്…

: കാര്യം പറയെടി പോത്തേ.. നിനക്ക് ക്ലാസ്സില്ലേ

: ജാഡയാണോ മോനൂസേ..

: ഉം.. പറ പറ

: എന്നെയൊന്ന് കോളേജ് വരെ ആക്കിയേ.. ഏതോ ബസ്സിലെ ഡ്രൈവറെ ആരോ പിടിച്ച് അടിച്ചു പോലും. അതുകൊണ്ട് ഈ റൂട്ടിൽ ഇന്ന് ബസ് ഓടില്ലെന്ന കേട്ടത്.

: ആഹാ…. എന്ന നീയിന്ന് പോകണ്ട.

: ഒന്ന് വാടോ ആദിയേട്ട..

: മാമൻ ഇല്ലേ വീട്ടിൽ.. പുള്ളിയോട് പറ

: നല്ല ആളോടാ പറയണ്ടേ.. ഇന്നലെ അടിച്ചു പൂക്കുറ്റിയായിട്ടാ വന്നത്. ആൾ ഇതുവരെ എഴുന്നേറ്റില്ല. ഒന്ന് വാ ആദിയേട്ട.. ഇപ്പൊത്തന്നെ വൈകി..

പെണ്ണിനെ നിർത്തി സമയം കളയാതെ

💬 Comments

View all comments