0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.6K

നീ ചിന്തിച്ചാലും കുഴപ്പമില്ല… നീ ഒറ്റത്തടിയല്ലേ. അതുപോലാണോ നിന്റെ മാമൻ… അതല്ലേ എനിക്ക് ദേഷ്യം വന്നത്. പ്രേമമൊക്കെ ആരോടും തോന്നാം പക്ഷെ സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ പഠിക്കണം.

: നോക്കാം.. എന്നെങ്കിലും എന്റെ മാവും പൂത്താലോ..

: ആട്ടെ അവൾക്ക് ഇഷ്ടമാണോ നിന്നെ

: ഈ അമ്മായി എന്തായീ പറയുന്നേ… എന്റെ മനസ്സിൽ ഇങ്ങനൊന്ന് ഉള്ളത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെക്കൂടാതെ ആകെ ഇതറിയുന്നത് ഇപ്പൊ അമ്മായിക്ക…

: നല്ല കാമുകൻ… ധൈര്യമില്ലെങ്കിൽ എന്തിനാടാ ആണുങ്ങളുടെ വില കളയാൻ ഈ പണിക്ക് പോകുന്നേ.. തുറന്നു പറഞ്ഞൂടെ അവളോട്. അല്ലാതെ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്നിട്ട് പഴയ സെറ്റപ്പിനെത്തേടി പോകരുത്.

: അതൊന്നും എന്തായാലും ഞാൻ പോകില്ല. ഇനി കൂടുതലൊന്നും ചോദിക്കണ്ട.. ഞാൻ പറയില്ല.

വീട്ടിലെത്തിയ ഇന്ദുവിനെ ലളിത സ്വീകരിച്ചിരുത്തി. രണ്ടുപേർക്കും ഒരുപാട് പറയാനുണ്ടായിരുന്നു. സംസാരമൊക്കെ കഴിഞ്ഞു ആദി ഇന്ദുവിനേയും കൂട്ടി അവന്റെ മുറിയിലേക്ക് ചെന്നു. ഇന്ദുവിന്റെ ബിസിനസിനുവേണ്ടി ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകളും ഓൺലൈൻ സൈറ്റുമൊക്കെ ആദി അവൾക്ക് വിവരിച്ചുകൊടുത്തു. ഇന്ദുവിന്റെ ഫോണിൽ അതെല്ലാം ലോഗിൻ ചെയ്തശേഷം സപ്ലയർ അയച്ചുകൊടുത്ത ചില ഫോട്ടോസ് പേജിൽ അപ്‌ലോഡ് ചെയ്തു.

: ആദീ… ഇതൊക്കെ ആര് കാണാനാ… ഞാനൊക്കെ ഒരു ഫോട്ടോ ഇട്ടാൽ കഷ്ടിച്ച് 50 ലൈക് കിട്ടിയാലായി.. അത്രയ്ക്ക് ഫ്രണ്ട്സെ എനിക്കുള്ളൂ

: അമ്മായി ഈ പേജ് നോക്ക്… പതിനായിരക്കണക്കിന് ആൾക്കാർ ഫോളോ ചെയ്യുന്ന പേജാണ് അമ്മായിക്കുവേണ്ടി ഞാൻ സ്പോൺസർ ചെയ്യുന്നത്

: ഇതെങ്ങനെ…

: വർഷങ്ങളായി ഞാൻ പരിപാലിച്ചുപോരുന്നതാണ്. രണ്ടുദിവസം മുൻപ് അതിലൊരു പോസ്റ്റ് ഇട്ടു.. ഈ ബിസിനസിനെക്കുറിച്ചും, ഒരാളുടെ

💬 Comments

View all comments