0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.6K

തയ്യാറാക്കിയശേഷം രണ്ടുപേരും താഴേക്ക് ചെന്നു. ലളിതാമ്മ അപ്പോഴേക്കും ചോറ് വിളമ്പാൻ തയ്യാറായി നിൽപ്പുണ്ട്. ആരതി അമ്മായിക്കുവേണ്ടി വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവയ്ക്കുന്ന തിരക്കിലാണ്. എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം ലളിതാമ്മ നല്ലൊരു ആശയം മുന്നോട്ടുവച്ചു. വീടിന്റെ അടുത്തുതന്നെയുള്ള പട്ടണത്തിൽ ആദിയുടെ അച്ഛൻ മരിക്കുന്നതിനുമുൻപ് പണികഴിപ്പിച്ച കടമുറികളുണ്ട്. അതിൽ വലിയൊരു മുറി ഒഴിവുണ്ട്. ആ കട എന്തുകൊണ്ട് ഇന്ദുവിന്റെ സ്ഥാപനമായി മാറ്റിക്കൂടാ. ഇത് പറഞ്ഞപ്പോഴാണ് ആദിക്കും അങ്ങനെയൊരു കാര്യം ഓർമയിൽ വന്നത്.

: അതിപ്പോ അമ്മായി ഏറ്റെടുത്ത് നടത്തുമ്പോൾ ആൾക്കാർ പലതും ചോദിക്കും, ഇതിനൊക്കെ പൈസ വേണ്ടേ, ഇന്ദുവിന് എവിടുന്നാ പൈസയെന്ന്. നമ്മളാണ് ഇതിന്റെയൊക്കെ പുറകിലെന്നറിഞ്ഞാൽ മാമൻ ചിലപ്പോൾ പൊട്ടിത്തെറിക്കും. കടതന്നെ തല്ലിപൊളിച്ചെന്നും വരും

: അത് ശരിയാണ്….. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കിൽ ഒരു മുറി കണ്ടെത്തിയേ തീരൂ

: അമ്മായി വിഷമിക്കണ്ട.. ചേച്ചി നേരത്തേ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു അവൾക്ക് എന്താ ഇങ്ങനെ ഐഡിയ ഒന്നും പറഞ്ഞുകൊടുക്കാത്തതെന്ന്.. അവളെ മുന്നിൽ നിർത്തിയാൽ പ്രശ്നം തീർന്നില്ലേ. ആൾക്കാർ വിചാരിക്കും അളിയനാണ് പൈസ മുടക്കിയതെന്ന്.

: ഇപ്പൊഴാടാ നീയെന്റെ അനിയനായത്.. പക്ഷെ എന്റെ കയ്യിൽ പൈസയൊന്നും ഇല്ല കേട്ടോ. ഗോൾഡ് ഉണ്ട്, അത് പണയം വയ്ക്കാം

: അതൊന്നും വേണ്ട.. പൈസയൊക്കെ ഞാൻ തരാം. പക്ഷെ രണ്ടാളും എന്നെ പറ്റിച്ച് മുങ്ങിയേക്കരുത്…

എല്ലാവരും ഇരുന്നു ചിരിച്ചുകൊണ്ട് പുതിയ ഷോപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചായി ചർച്ച. വരും ദിവസങ്ങളിൽ അതിനുള്ള പണി ആരംഭിക്കാൻ ആദി തന്നെ മുന്നിട്ടിറങ്ങാമെന്ന് ഉറപ്പുകൊടുത്തു. കടയുടെ പണി നടക്കുമ്പോഴൊക്കെ ഇന്ദുവും ആദിയും അടുത്തിടപഴകി. കുറേ കാലങ്ങളായി നീറി നീറി കഴിഞ്ഞിരുന്ന ഇന്ദുവിന് പുതുജീവൻ

💬 Comments

View all comments