0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.6K

വച്ചതുപോലാണ് ഇപ്പോൾ. ആദിയുമായുള്ള കൂട്ടുകെട്ട് ഇന്ദുവിനെ വല്ലാതെ സന്തോഷപ്പെടുത്തി. അവന്റെ കരുതലും, സ്നേഹവും, നർമത്തിൽ ചാലിച്ച ചിലസമയത്തെ സംസാരവുമെല്ലാം ഇന്ദു നന്നായി ആസ്വദിക്കാൻ തുടങ്ങി.

ഇന്ദു ഇടയ്ക്കൊക്കെ കാണാമറയത്തിരിക്കുന്ന മാലാഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ആദിയെ കളിയാക്കും. വൈകുന്നേരംവരെ രണ്ടുപേരും ഒരുമിച്ചുണ്ടാവുമെങ്കിലും രാത്രിയായാൽ ഫോണിലൂടെയും പറയാൻ എന്തെങ്കിലും ബാക്കിയുണ്ടാവും. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ രേണുവും കൂടും അമ്മയുടെ കൂടെ ആദിയെ കളിയാക്കാൻ. ആരതി ഇടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുകയും രേണുവിനെ അവന്റെ അടുത്തേക്ക് തള്ളിവിടുകയും ചെയ്യും.

ആദിയുടെ മനസ്സിൽ രേണുവിനോടുള്ള പ്രണയത്തിന്റെ മൊട്ടുകൾ വിരിഞ്ഞുതുടങ്ങിയെന്നാണ് ആരതി കരുതിവച്ചിരിക്കുന്നത്. എന്നാൽ ഇവരാരും മനസിലാക്കാത്ത വലിയൊരു കള്ളം ആദിയുടെ മനസ്സിൽ വർഷങ്ങളായി ഉറങ്ങികിടപ്പുണ്ട്. അതിലേക്കുള്ള വഴി വൃത്തിയാക്കിയെടുക്കുകയാണ് അവൻ.

ഒരുമാസത്തെ പ്രവർത്തികൾക്ക് ശേഷം കടയുടെ ഉദ്ഘാടനം ഭംഗിയായി നടന്നു. പക്ഷെ അന്ന് വൈകുന്നേരം കൃഷ്ണന്റെവക നല്ലൊരു തെരുവുനാടകം കടയ്ക്കുമുന്നിൽ അരങ്ങേറി. ഇന്ദുവിനെ എന്തിനാ ഇതിന്റെകൂടെ കൂട്ടിയതെന്നും പറഞ്ഞു അയാൾ അവിടെകിടന്ന് ബഹളംവച്ചു. അവസാനം ലളിത കൃഷ്ണനെ കാര്യങ്ങൾപറഞ്ഞു മനസിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. വീട്ടിലെത്തിയ കൃഷ്ണൻ ആകെ വല്ലാതായതുപോലെ തോന്നി..

: എന്താടാ നിനക്ക് വയ്യേ.. എന്തോപോലെ ഉണ്ടല്ലോ കണ്ണും മുഖവുമൊക്കെ

: അവൾ എന്നെ തോൽപ്പിക്കാൻ ഇറങ്ങിയതാ… ഞാനില്ലെങ്കിലും ജീവിക്കാൻ പറ്റുമെന്ന് കാണിക്കാനുള്ള പണിയാണ് ഇതൊക്കെ. ചേച്ചിയും പോയി അവളുടെ കൂടെ കൂടിയില്ലേ

: ഡാ.. നീ എന്റെ കയ്യീന്ന് വാങ്ങിക്കും. ആരാടാ നിന്റെ ആയിഷ. നിനക്കൊരു മോളില്ലേ. അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ രേണുവിനെ നിനക്ക്, ആ കൊച്ചും നിന്റെ ഭാര്യയും എങ്ങനാ ജീവിക്കുന്നതെന്ന് അറിയോ. അവളുടെ ചേട്ടന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ടവളാണോ ഇന്ദു.

💬 Comments

View all comments