Chapter Title : രേണുകേന്ദു 1 [Wanderlust]
മാറിമറിഞ്ഞത്.
ഇന്ദുവിലാത്ത സമയംനോക്കി കൃഷ്ണൻ ഇടയ്ക്കൊക്കെ രേണുവിനെ കാണാൻ വരും. അച്ഛന്റെയുള്ളിൽ വലിയ സങ്കടമുണ്ടെന്ന് മനസിലാക്കിയ രേണു ആദിയുമായി ഈ കാര്യം പങ്കുവച്ചു.
: ഇനി ആയിഷയെങ്ങാൻ മാമനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടുന്നതായിരിക്കുമോ
: അതിപ്പോ അവർ രണ്ടുപേർക്കല്ലേ അറിയൂ… അച്ഛൻ എന്തായാലും ഒന്നും പറയില്ല. ആയിഷയെ നമുക്ക് പരിചയവുമില്ല. പിന്നെന്തുചെയ്യും
: വഴിയുണ്ടാക്കാം.. നീ ഒന്ന് മാമന്റെ വീടുവരെ പോകണം. അവിടെ ചില പണികളുണ്ട്. എന്തെങ്കിലും ബുക്ക് എടുക്കാനുണ്ടെന്ന് പറഞ്ഞു പോയാമതി.
: എന്ന ഇപ്പൊത്തന്നെ പോവാം
: എടി പൊട്ടി, മാമൻ അവിടെയുണ്ടാവരുത്. ആള് വണ്ടിയുമായി എവിടെങ്കിലും പോകുമ്പോ വേണം ചെല്ലാൻ. ഞാനും വരാം.. മാമന് സംശയം തോന്നാത്ത രീതിയിൽ നീ വേണം കാര്യങ്ങൾ നടത്താൻ
: അതൊക്കെ ഞാനേറ്റു…
ആദിയുടെ വക്രബുദ്ദിയിൽ തെളിഞ്ഞ ആശയങ്ങൾ ദിവസങ്ങൾക്കുള്ളിൽ അവൻ രേണുവിനെ ഉപയോഗിച്ച് നടപ്പിലാക്കി. ശേഷം നല്ല അവസരത്തിനായി കാത്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രതീക്ഷയുമില്ലാതിരുന്ന ഒരു കാര്യം സംഭവിക്കുന്നത്. ഇന്ദുവിന് ജോലി ശരിയായി. ആദിയുടെ വിദേശ ബന്ധങ്ങളുപയോഗിച്ച് നടത്തിയ ശ്രമം ഫലംകണ്ടു. ഈ വിവരം ആരെക്കാളും മുൻപ് ഇന്ദു അറിയണമെന്ന് ആദി തീരുമാനിച്ചു. അതിന് വേറെയുമുണ്ട് കാരണങ്ങൾ.
: ഇന്ദൂട്ടി… ഇനിയിപ്പോ ഈ ഷോപ്പിന്റെ കാര്യം ആര് നോക്കും
: അതെന്താടാ നീയെന്നെ കൊല്ലാൻ പോകുവാണോ
: ഹേയ്… ഇന്ദു പറക്കാൻ പോകുവല്ലേ.. അതും ന്യൂസിലാന്റിലേക്ക്
: ചുമ്മാ ഓരോന്ന് പറയല്ലേ ആദി.
: എടോ സത്യമായിട്ടും… ദാ ഇമെയിൽ വായിച്ചുനോക്ക്..
: ഇതെങ്ങനെ…
: അതൊക്കെ സംഭവിച്ചു….ഇനി കുറച്ചു പേപ്പർ വർക്കൊക്കെ ചെയ്യാനുണ്ട്.
:
💬 Comments
View all comments