Chapter Title : രേണുകേന്ദു 1 [Wanderlust]
എന്ത് ജോലിയാണെന്ന് പറഞ്ഞില്ലല്ലോ നീ..
: പ്ലേ സ്കൂളിൽ ടീച്ചർ.. പക്ഷെ അധികം കുട്ടികളൊന്നും ഇല്ല കേട്ടോ… രണ്ടാൾ മാത്രം.
: അതെന്താടാ…
: അതേ അമ്മായീ… സത്യത്തിൽ ഈ സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരുപാട് കടമ്പകളുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു വീട്ടിലേക്കാണ്. എന്റെ സുഹൃത്തിന്റെ വീട്ടിൽ. ഇരട്ടകുട്ടികളാണ് അവർക്ക്. ഈ ആവശ്യത്തിനായി അങ്ങോട്ട് പോകാൻ പറ്റിയ ആരും അവരുടെ വീട്ടിൽ ഇല്ല. അമ്മായിക്ക് ഓക്കേ ആണെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം. ഇതൊരു വീട്ടുവേലക്കാരിയുടെ ജോലിയാണെന്നൊന്നും കരുതണ്ട. കുട്ടികളുടെ അമ്മൂമ്മയാണെന്ന് കരുതി പോയാൽ മതി
: അപ്പൊ താമസമൊക്കെ അവരുടെ കൂടെയാണോ
: ഇനിയാണ് ശ്രദ്ധിച്ചു കേൾക്കേണ്ടത്…. അവർ ഡ്യൂട്ടിക്ക് പോയി തിരിച്ചു വരുന്നതുവരെയാണ് അമ്മായിയുടെ ഡ്യൂട്ടി. നല്ല ശമ്പളവും ഉണ്ട്. കുറച്ചു കാലം അമ്മായി ആ വീട്ടിൽ തന്നെ താമസിക്ക്. അപ്പോഴേക്കും ഞാൻ അവിടെയെത്തും. ഈ കാര്യങ്ങളൊന്നും ഇവിടെ ആരും അറിയണ്ട. പ്ലേ സ്കൂളിലാണ് ജോലി കിട്ടിയതെന്ന് പറഞ്ഞാൽ മതി. അതിനുവേണ്ട കാര്യങ്ങളൊക്കെ മുന്നേ നോക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞാൽ മതി. അമ്മായിക്ക് നല്ല വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ആർക്കും സംശയം ഉണ്ടാവില്ല.
: എന്നാലും ഞാൻ ഒറ്റയ്ക്ക് ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എങ്ങനാടാ… രേണുവിനെ എന്തുചെയ്യും
: രേണു ഇനിയും പഠിക്കണമെന്നല്ലേ പറഞ്ഞത്. അവളെ ഹോസ്റ്റലിൽ നിർത്താം. അവൾക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വീട്ടിൽ നിന്നോട്ടെ. ഈ ജോബ് അധിക കാലമൊന്നുംഉണ്ടാവില്ല കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം. അതുകഴിയുമ്പോൾ നമുക്ക് നല്ലൊരു ജോലി ശരിയാക്കാം. ഇതൊരു എൻട്രി ടിക്കയറ്റായി കണ്ടാൽ മതി.
: എന്നാലും എനിക്കെന്തോ ചെറിയൊരു പേടി..
💬 Comments
View all comments