Chapter Title : രേണുകേന്ദു 1 [Wanderlust]
പുറത്താക്കാനുള്ള പുറപ്പാടാണോ എന്തോ.. ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. ഇന്ന് ഉമ്മറത്താണെങ്കിൽ നാളെ ചിലപ്പോ വീടിന് അകത്തായിരിക്കും സേവ
: അമ്മായി എന്താ ഒന്നും മിണ്ടാതിരിക്കുന്നേ.. നിങ്ങൾക്ക് പറഞ്ഞൂടായിരുന്നോ ഇതൊന്നും ഇവിടെ പറ്റില്ലെന്ന്
: നിന്റെയല്ലേ മാമൻ.. ഞാൻ വലിഞ്ഞുകയറി വന്നവളല്ലേ.. “നിന്നോട് വെള്ളമല്ലേ ചോദിച്ചുള്ളൂ, ആരുടേയും കൂടെ കിടക്കാനൊന്നും പറഞ്ഞില്ലല്ലോ” എന്ന എന്നോട് പറഞ്ഞത്… ആ മനുഷ്യനോട് ഞാനെന്താ പറയേണ്ടത്
: നിങ്ങൾ ഇങ്ങനെ പേടിച്ച് മുറിയിൽ അടച്ചിരിക്കാൻ തീരുമാനിച്ചാൽ എന്നും ഇതിനകത്ത് ഇരിക്കത്തെ ഉള്ളു..വാ രണ്ടാളും
രണ്ടുപേരെയും കൂട്ടി താഴേക്ക് ചെന്ന ആദി നേരെപോയത് ഉമ്മറത്തേക്കാണ്. കുടിക്കുവാനായി കൊണ്ടുവച്ച തണുത്ത വെള്ളം തട്ടിത്തെറിപ്പിച്ച് അവൻ കൈകൊണ്ട് എഴുന്നേക്ക് എന്ന് വിരലനക്കിയതും കൃഷ്ണന്റെ കൂട്ടുകാർക്ക് കാര്യം മനസിലായി..
: അല്ല മോനെ ഞങ്ങൾ… ഇന്ന് കൃഷ്ണന് എന്തോ വലിയ സന്തോഷ ദിവസമാണ് ഒരു പാർട്ടിയുണ്ട് എന്നൊക്കെ പറഞ്ഞതുകൊണ്ട് വന്നതാണ്.. അല്ലാതെ നീ കരുതുംപോലെ ഇത് സ്ഥിരമായിട്ട് ഉള്ളതല്ല
: ബാബുവേട്ടോ… നിങ്ങളുടെ വീടിന്റെ ഉമ്മറത്തുവച്ച് ഇതുപോലെ കാണിക്കാൻ ലീലേച്ചി സമ്മതിക്കുമോ…പോട്ടെ ബാക്കിയുള്ള ആരുടെയെങ്കിലും വീട്ടിൽ അസമയത്ത് ഇതുപോലെയിരുന്ന് കള്ളുകുടിക്കാൻ പറ്റുമോ.. ഒന്നുമില്ലേലും ഇവിടെ പ്രായപൂർത്തിയായ ഒരു പെണ്ണുള്ളതല്ലേ… നിങ്ങൾക്കുമില്ലേ ഈ പ്രായത്തിലുള്ള മക്കൾ
: ഡാ ആദി… മതി. ഇതൊക്കെ ഇവൾ പറഞ്ഞു പഠിപ്പിച്ചതായിരിക്കും അല്ലെ.. മോൻ പോവാൻ നോക്ക്. ഇത് എന്റെ വീട്. ഇവർ ഞാൻ വിളിച്ചിട്ട് വന്നതാ.. നീ വെറുതേ എന്നെ അപമാനിക്കാൻ നോക്കണ്ട
: മാമന് എന്താ പറ്റിയേ… എത്ര സന്തോഷത്തോടെ കഴിഞ്ഞവരാ നിങ്ങൾ. എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നേ..
: മോൻ പോകാൻ
💬 Comments
View all comments