0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.5K

നോക്ക്… അല്ലേൽ ചിലപ്പോ മാമന്റെ സ്വഭാവം മാറും..

: ഞാൻ പോകാം.. ആദ്യം ഇവരൊക്കെ പോട്ടെ. ബാബുവേട്ടാ, ഒന്നും വിചാരിക്കരുത്. ഈ കുടുംബം ആകപ്പാടെ കുളമായി കിടക്കുവാ.. കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം നിങ്ങളിപ്പോ പോ..

സുഹൃത്തുക്കളെ ആദി പറഞ്ഞുവിട്ടതോടെ കൃഷ്ണന് കലികയറി. അയാൾ ആദിയോടുള്ള ദേഷ്യത്തിൽ ഇന്ദുവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആദിയും രേണുവും ചേർന്ന് കൃഷ്‌ണനെ പിടിച്ചുമാറ്റിയെങ്കിലും അയാളുടെ കലിയടങ്ങിയില്ല. ഇന്ദുവും കൃഷ്‌ണനും പരസ്പരം വാക്പോരിൽ ഏർപ്പെട്ടപ്പോഴാണ് ആദിക്കും രേണുവിനും കാര്യങ്ങളുടെ ഏകദേശ ധാരണ വരുന്നത്.

: എല്ലാവരും അറിയട്ടെടി നിന്റെ തനിക്കൊണം.. ഏതവനെയാടി നീ കുറച്ചുനാളായി വിളിക്കുന്നത്. ഞാനൊന്നും അറിയുന്നില്ലെന്ന് കരുതിയോ നീ… നീയും അവനും കൂടി ഒരുമിച്ചിരുന്ന് ചായകുടിക്കുന്നത് കൊള്ളാം, ഞാൻ എന്റെ വീട്ടിലിരുന്ന് കള്ള് കുടിക്കുന്നതാണ് കുഴപ്പം അല്ലെ

: ദേ മനുഷ്യ വേണ്ടാതീനം പറയരുത്.. മോളിരിക്കുന്നു അല്ലേൽ ഞാൻ പറഞ്ഞേനെ നിങ്ങടെ അഴിഞ്ഞാട്ടത്തിന്റെ കഥ.

: നീ എന്ത് പറയുമെന്ന… അറിയട്ടെടി എല്ലാവരും. നിന്നെ സൂക്ഷിക്കണമെന്ന് എന്നോട് പലരും പറഞ്ഞപ്പോ ഞാൻ തമാശയായിട്ട് എടുത്തതാ എനിക്കുപറ്റിയ തെറ്റ്..

: നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ കിടന്ന് തിളയ്ക്കുന്നത്.. ഞാൻ ആരുടെ കൂടെ പോയെന്ന ഈ പറയുന്നേ…

: നീ എന്തിനാടി ഞാൻ അറിയാതെ രജിസ്ട്രാർ ഓഫീസിൽ പോയത്.. ഏതാ നിന്റെ പുതിയ കാമുകൻ. ഞാനൊന്നും അറിയുന്നില്ലെന്നാണോ നീ വിചാരിച്ചത്

: ഇതായിരുന്നോ സംശയം.. ദാ  കണ്ടോ.. ഇയാളുടെ കൂടെയാ  ഞാൻ പോയത്. അത് നിങ്ങൾ പറയുംപോലെ കിടക്ക വിരിക്കാൻ പോയതല്ല. എന്തിനാണെന്ന് അറിയണോ…

: കയ്യോടെ പിടിച്ചപ്പോ ഓരോ ന്യായങ്ങൾ നിരത്താൻ

💬 Comments

View all comments