Chapter Title : രേണുകേന്ദു 2 [Wanderlust]
കിവികളുടെ മണ്ണിൽ തിരിച്ചെത്തി. കിടുകിടാ വിറയ്ക്കുന്നുണ്ടെങ്കിലും ആദി ഭയങ്കര സന്തോഷത്തിലാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക സ്വീകരണമാണ് അവന് എയർപോർട്ടിന് വെളിയിൽ കിട്ടാൻപോകുന്നത്. ട്രോളിയും തള്ളിക്കൊണ്ട് ദൂരെനിന്നും നടന്നുവരുന്ന ആദിയെ ഒറ്റനോട്ടത്തിൽ മനസിലാക്കിയ ആളുടെ മുഖത്തും സന്തോഷം അലയടിച്ചു. ഇനി ഞാൻ ഒറ്റയ്ക്കല്ലെന്ന തോന്നലാവാം ഇന്ദുവിന്റെ മുഖം സന്തോഷംകൊണ്ട് ചുവന്നു. തന്നെനോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിന്റെ മുഖമല്ലാതെ മറ്റൊന്നും ആദിയുടെ കണ്ണിൽ പെട്ടില്ല. തന്റെ സുഹൃത്ത് ഷാരോണും കുടുംബവും ഇന്ദുവിന് അരികിലുണ്ടെങ്കിലും ആദിയുടെ കണ്ണുകളിൽ ഇന്ദു മാത്രമാണ്.
: എന്റെ പൊന്നോ ഇതാര്… നാട്ടിലെ ഇന്ദൂട്ടി തന്നാണോ ഇത്.. ഒരു മാസംകൊണ്ട് ആളാകെ മാറിയല്ലോ.. ഇപ്പൊ നല്ല നാടൻ മദാമ്മയെപോലുണ്ട്
: ഒന്ന് പോടാ കളിയാക്കാതെ… എന്തൊക്കെയായാലും നിന്റെ മാലാഖയുടെ അത്ര വരില്ലല്ലോ ( മറ്റുള്ളവർ കേൾക്കാതെ ഇന്ദു ആദിയോടായി പറഞ്ഞു)
കുശലാന്വേഷണങ്ങൾക്കുശേഷം എല്ലാവരും നേരെ ഷാരോണിന്റെ വീട്ടിലേക്ക് യാത്രതിരിച്ചു. ബാക്കിയുള്ള കുറച്ചു ഫ്രണ്ട്‌സ് ഷാരോണിന്റെ വീട്ടിൽ ഇവരെയും കാത്തിരിപ്പുണ്ട്. ഭാഗ്യത്തിന് ആദി മുൻപ് താമസിച്ചിരുന്ന വീടിന്റെ അടുത്തുതന്നെ നല്ലൊരു ഫാമിലി വില്ല കിട്ടിയെന്ന് ഷാരോൺ പറഞ്ഞപ്പോൾ ആദിക്ക് ഭയങ്കര സന്തോഷമായി. അവിടെനിന്നും ഫ്രഷായി ഭക്ഷണവും കഴിച്ച ശേഷം ആദി തന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായി. ആ സമയത്താണ് ഇന്ദുവിന്റെ മുഖം അല്പം വാടിയത്..
: അമ്മായിക്ക് എന്താ ഒരു മൂഡോഫ്..
: ഹേയ് ഒന്നുമില്ലെടാ.. നീ പോയിട്ട് വാ.. ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഇറങ്ങണേ
: അതൊക്കെ ബുദ്ദിമുട്ടല്ലേ….നോക്കട്ടെ പറ്റിയാൽ ഇറങ്ങാം
: ഉം…
ഇന്ദുവിന്റെ മുഖം വാടി. അവൾ ഒറ്റപെട്ടതുപോലൊരു തോന്നൽ ആ മുഖത്ത് അലയടിച്ചു. കഷ്ടപ്പെട്ട്
💬 Comments
View all comments