Chapter Title : രേണുകേന്ദു 2 [Wanderlust]
മാമനെ ഒരു ആയിഷയ്ക്ക് കെട്ടിച്ചുകൊടുത്തു
: പോടാ ദുഷ്ടാ… നീ ഇവിടിരുന്ന് ചായകുടിക്ക്, ഞാൻ പോകുവാ
: പിണങ്ങല്ലേ… ഞാനൊന്ന് ചൂടാക്കി നോക്കിയതല്ലേ
: വേറെ എന്തുവേണേലും പറഞ്ഞോ… അവളുടെ കാര്യം വേണ്ട.. പ്ലീസ്
: നിർത്തി… എന്ന പറ, എങ്ങനുണ്ടായിരുന്നു കഴിഞ്ഞ ഒരുമാസം
തണുപ്പിന്റെ കാഠിന്യത്തിലും എത്രനേരം രണ്ടുപേരും സംസാരിച്ചെന്നറിയില്ല. ഇരുൾ പരന്നുതുടങ്ങിയതോടെ ഇരുവരും വീടിനകത്തേക്ക് ചെന്നു. രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള പുറപ്പാടാണ് ഇന്ദു. എന്നാൽ ആദി അവളെ തടഞ്ഞു.
: ഇന്ന് നമുക്ക് പുറത്തുപോകാം. കുറച്ചു സാധനങ്ങളൊക്കെ വാങ്ങിക്കണ്ടേ.
: അത്യാവശ്യം സാധനങ്ങളൊക്കെ ഷാരോൺ വാങ്ങിച്ചുവച്ചിരുന്നു.. പിന്നെ നീ എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത്
: അതൊക്കെ അവിടെ നിൽക്കട്ടെ അമ്മായീ…നാളെമുതൽ തുടങ്ങാം കുക്കിംഗ്
: എന്ന വാ പോകാം… ഞാനും പുറത്തൊന്നും പോയിട്ടില്ല. അവർ പോകുമ്പോ വിളിക്കും, പക്ഷെ എനിക്കെന്തോ ഇഷ്ടമല്ല. അവർ ഭാര്യയും ഭർത്താവും അടിച്ചുപൊളിക്കട്ടെന്നേ
: അത് നന്നായി… ഭാര്യയും ഭർത്താവുമൊന്നും അല്ലെങ്കിലും ഇനി നമുക്കും അടിച്ചുപൊളിക്കാമെന്നേ
: ശരിക്കും ഇപ്പോഴാ ജീവിച്ചുതുടങ്ങിയത്… രേണുവിനെകൂടി നല്ലൊരാളെ ഏല്പിച്ചിട്ടുവേണം ലോകം മുഴുവൻ കറങ്ങാൻ
: ആഗ്രഹം കൊള്ളാലോ… ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം
: എന്ത് നടക്കാത്ത സ്വപ്നം… നീ വാ പോവണ്ടേ
ഇന്ദുവിനെക്കൂട്ടി ടാക്സിയിൽ ആദി നഗരം ചുറ്റി. ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് ഇന്ത്യൻ റെസ്റ്ററന്റിൽ നിന്നും ഭക്ഷണവും കഴിച്ച് രണ്ടുപേരും വീട്ടിൽ തിരിച്ചെത്തി. ഇന്ദു അറിയാതെ ആദി പലപ്പോഴായി അവളെത്തന്നെ നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്ദുവാണെങ്കിൽ നഗരത്തിന്റെ ഭംഗിയും വൈവിധ്യങ്ങളും നോക്കിക്കാണുന്ന തിരക്കിലായിരുന്നു. ജീൻസ് പാന്റും ജാക്കറ്റും ധരിച്ച ഇന്ദുവിനെകണ്ടാൽ അവളുടെ
💬 Comments
View all comments